കാവുഗോളി തീരപ്രദേശത്ത് റെയില്‍വേ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള സംഘം ഏതാനും മാസം മുമ്പ് റെയില്‍വേ അധികൃതരെ കണ്ടിരുന്നു. ഇതിന്റെ ഭാഗമായി റെയില്‍വേ പാസന്‍ജര്‍ സര്‍വീസസ് കമിറ്റി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ച് ആവശ്യങ്ങളെക്കുറിച്ച് പ്രദേശവാസികളോട് ചര്‍ച നടത്തി.
കാസര്‍കോട് മണ്ഡലം ബിജെപി ജെനറല്‍ സെക്രടറി സുകുമാര്‍ കുദ്രേപ്പാടി, ബിജെപി പട്ടികജാതി മോര്‍ച പ്രസിഡന്റ് സമ്പത്ത്, ബിജെപി ജില്ലാ കമിറ്റി അംഗം ഉമേഷ് കടപ്പുറം, മൊഗ്രാല്‍ പുത്തൂര്‍ കമിറ്റി ബിജെപി പ്രസിഡന്റ് ചന്ദ്രശേഖര, ഗണേഷ് നായിക്, ഗ്രാമപഞ്ചായത് അംഗം മല്ലിക, യോഗീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Mogral Puthur, Public-Demand, Railway, Demand for railway under bridge in Kavugoli.
< !- START disable copy paste -->