Join Whatsapp Group. Join now!
Aster MIMS 10/10/2023

AKM Ashraf | മുംബൈയില്‍ കാസര്‍കോട് സ്വദേശിയുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് എകെഎം അശ്‌റഫ് എംഎല്‍എ; 'മഹാരാഷ്ട്ര പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല'; മുഖ്യമന്ത്രിക്ക് കത്തയച്ചു

Death of a native of Kasaragod in Mumbai: AKM Ashraf MLA wants thorough investigation, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com) മുംബൈ ഹാന്‍ഡ്മാസ് ഡിഎന്‍ റോഡില്‍ മലബാര്‍ റെസിഡന്‍സി ഹോടല്‍ നടത്തിവരുന്ന കുമ്പള ആരിക്കാടി സ്വദേശി ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എകെഎം അശ്‌റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്മദ് ദേവര്‍ കോവിലിനും ഡിജിപിക്കും കത്തയച്ചു. ഡിസംബര്‍ ആറിന് രാത്രി ഹോടലുടമയും മുന്‍പും രണ്ട് കേസുകളില്‍ പ്രതിയുമായ വ്യക്തിയുടെ മര്‍ദനമേറ്റ ഹനീഫിനെ ഉടന്‍ ആശുപത്രില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു.
            
Latest-News, Kerala, Kasaragod, Top-Headlines, Mumbai, Death, Case, Police, Kumbala, Death of a native of Kasaragod in Mumbai: AKM Ashraf MLA wants thorough investigation.

മര്‍ദനം മൂലം ഹൃദയത്തിന്റെ ലെന്‍സില്‍ വെള്ളം കയറി ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഹനീഫിനെ മൂന്ന് ദിവസത്തിനു ശേഷം മറ്റൊരു സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ 19ന് ഡിസ്ചാര്‍ജായ ഹനീഫിന്റെ ശരീരത്തില്‍ ദേഹമാസകലം മര്‍ദനമേറ്റ പാടുണ്ടായിരുന്നു. താമസ സ്ഥലത്ത് മരണപ്പെട്ടിട്ടും മര്‍ദനമേറ്റ ദിവസം മുതല്‍ ഇന്ന് വരെ അവിടെത്തെ മലയാളി കൂട്ടായ്മകള്‍, കെഎംസിസി, മുസ്ലിം ജമാഅത് കമിറ്റികള്‍, മഹാരാഷ്ട്ര മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി സിഎച് അബ്ദുര്‍ റഹ്മാന്‍ അടക്കമുള്ളവര്‍ ബന്ധപ്പെട്ടിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചുവെന്ന് എകെഎം അശ്റഫ് കൂട്ടിച്ചേര്‍ത്തു.
           
Latest-News, Kerala, Kasaragod, Top-Headlines, Mumbai, Death, Case, Police, Kumbala, Death of a native of Kasaragod in Mumbai: AKM Ashraf MLA wants thorough investigation.

കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. മൃതദേഹം പോസ്റ്റ് മോര്‍ടം ചെയ്യാന്‍ തയ്യാറാവാത്തതും മലയാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ക്ക് ഇടയാക്കി. നിലവില്‍ മലയാളികള്‍ ജെജെ ആശുപത്രിക്ക് മുന്‍പില്‍ സമരം നടത്തുകയാണെന്നും എംഎല്‍എ കത്തില്‍ പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി സര്‍കാര്‍ തലത്തിലും ഡിജിപി തലത്തിലും ഇടപെട്ട് ഹനീഫിന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ നിയമത്തിനു കൊണ്ട് വരാനും സാമ്പത്തികമായി പ്രയാസത്തിലുള്ള കുടുംബനാഥനെ നഷ്ടപ്പെട്ട ഹനീഫയുടെ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എകെഎം അശ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Mumbai, Death, Case, Police, Kumbala, Death of a native of Kasaragod in Mumbai: AKM Ashraf MLA wants thorough investigation.
< !- START disable copy paste -->

Post a Comment