city-gold-ad-for-blogger
Aster MIMS 10/10/2023

Aster Group | കാസര്‍കോടിന്റെ ആരോഗ്യ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു; ആസ്റ്റര്‍ ഗ്രൂപ് ഇന്ദിരാനഗറില്‍ സ്ഥാപിക്കുന്ന അത്യാധുനിക ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com) രാജ്യത്തും വിദേശത്തുമായി പടര്‍ന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഗ്രൂപ് കാസര്‍കോട്ട് സ്ഥാപിക്കുന്ന ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രമുഖ വ്യവസായി അശ്‌റഫ് നായന്മാര്‍മൂല (പി ബി അച്ചു) യുടെ ചെര്‍ക്കള ഇന്ദിരാനഗറിലുള്ള സ്ഥലത്താണ് ആശുപത്രി നിര്‍മാണം പുരോഗമിക്കുന്നത്. രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 300 ബെഡുകളുള്ള മുഴുവന്‍ ചികിത്സാ സംവിധാനങ്ങളും അടങ്ങിയ അത്യാധുനിക ആശുപത്രിയാണ് ആസ്റ്റര്‍ ഗ്രൂപ് കാസര്‍കോട്ട് സ്ഥാപിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
                
Aster Group | കാസര്‍കോടിന്റെ ആരോഗ്യ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു; ആസ്റ്റര്‍ ഗ്രൂപ് ഇന്ദിരാനഗറില്‍ സ്ഥാപിക്കുന്ന അത്യാധുനിക ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ആരോഗ്യ രംഗത്ത് കനത്ത അവഗണന നേരിടുന്ന ജില്ലയ്ക്ക്, ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഗ്രൂപ് കാസര്‍കോട്ട് ആശുപത്രി തുടങ്ങുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ആസാദ് മൂപ്പന്റെ ദീര്‍ഘവീക്ഷണത്തില്‍ മികച്ച ഗുണനിലവാരത്തിലുള്ള അനവധി ആശുപത്രികളാണ് വിവിധയിടങ്ങളിലായി നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ഗുണനിലവാരവും പ്രൊഫഷണല്‍ വിദഗ്ധരും അടിസ്ഥാന സൗകര്യങ്ങളുമൊക്കെയുള്ള ആശുപത്രി കാസര്‍കോട്ടെ ജനത ആഗ്രഹിച്ചിരുന്നതാണ്.
              
Aster Group | കാസര്‍കോടിന്റെ ആരോഗ്യ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു; ആസ്റ്റര്‍ ഗ്രൂപ് ഇന്ദിരാനഗറില്‍ സ്ഥാപിക്കുന്ന അത്യാധുനിക ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെ ദയനീയ സ്ഥിതി തിരിച്ചറിഞ്ഞ ആസ്റ്റര്‍ ഗ്രൂപ് കേരള ആന്‍ഡ് ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീനാണ് ജില്ലയില്‍ ആശുപത്രി തുടങ്ങുന്നതിനായി ഡോ. ആസാദ് മൂപ്പനുമായി ചര്‍ച നടത്തുകയും തുടര്‍ പ്രവര്‍ത്തങ്ങള്‍ ഏകോപിക്കുകയും ചെയ്തത്. കെട്ടിടത്തിന്റെ ഫൗന്‍ഡേഷന്റെ പ്രവൃത്തികളാണ് അതിവേഗം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 18 മാസം കൊണ്ട് കെട്ടിടത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
           
Aster Group | കാസര്‍കോടിന്റെ ആരോഗ്യ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു; ആസ്റ്റര്‍ ഗ്രൂപ് ഇന്ദിരാനഗറില്‍ സ്ഥാപിക്കുന്ന അത്യാധുനിക ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ഡോ. ആസാദ് മൂപ്പൻ 

2025 ജനുവരിയോടെ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് ആസ്റ്റര്‍ മിംസ് പ്രോജക്ട് മാനജര്‍ എംകെ ലിജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിഎംകെ കോണ്‍ട്രാക്ടേഴ്‌സ് ആണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. ആതുര സേവന രംഗത്തെ മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി രൂപ ചെലവില്‍ ആണ് പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കുക. അതേസമയം ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ, സര്‍കാര്‍ അനുമതി ലഭിച്ചാല്‍ അടിയന്തര ചികിത്സയ്ക്കായി ട്രോമാ കെയര്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് ആലോചിക്കുമെന്ന് ഫര്‍ഹാന്‍ യാസീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
           
Aster Group | കാസര്‍കോടിന്റെ ആരോഗ്യ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു; ആസ്റ്റര്‍ ഗ്രൂപ് ഇന്ദിരാനഗറില്‍ സ്ഥാപിക്കുന്ന അത്യാധുനിക ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ഫര്‍ഹാന്‍ യാസീൻ

ആശുപത്രി തുടങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാസര്‍കോട്ട് ആസ്റ്ററിന്റെ സഹകാരികളുടെ യോഗം സംഘടിപ്പിച്ചിരുന്നു. ഇതില്‍ സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, മുന്‍ ഡിസിസി പ്രസിഡന്റ് ഹകീം കുന്നില്‍ തുടങ്ങിയ പ്രമുഖരുടെയും പൊതുപ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. കാസര്‍കോടിന്റെ ആരോഗ്യ മേഖലയ്ക്ക് സഹായകമാംവിധം എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Health, Hospital, Indiranagar, Construction Plan, Video, Treatment, Aster MIMS, Aster MIMS in Kasaragod, Aster Group started construction work of hospital to be established in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL