city-gold-ad-for-blogger
Aster MIMS 10/10/2023

Traffic Police | ദേശീയപാത വികസനം: നഗരത്തില്‍ പുതിയ സ്റ്റാന്‍ഡിനകത്ത് പോകാതെ വഴിയരികില്‍ യാത്രക്കാരെ ഇറക്കിവിടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ട്രാഫിക് പൊലീസ്

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത വികസന പ്രവൃത്തികള്‍ നടക്കുന്നതിനെ തുടര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് ബസ് കയറ്റാതെ റോഡരികില്‍ യാത്രക്കാരെ ഇറക്കി പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് ട്രാഫിക് എസ്‌ഐ വിശ്വനാഥന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ബസ് സ്റ്റാന്‍ഡിന്റെ രണ്ട് ഭാഗങ്ങളിലായി ട്രാഫിക് പൊലിസിനെ പരിശോധനക്കായി നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
          
Traffic Police | ദേശീയപാത വികസനം: നഗരത്തില്‍ പുതിയ സ്റ്റാന്‍ഡിനകത്ത് പോകാതെ വഴിയരികില്‍ യാത്രക്കാരെ ഇറക്കിവിടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ട്രാഫിക് പൊലീസ്

പല ബസുകളും പുതിയ സ്റ്റാന്‍ഡിനകത്ത് പോകാതെ റോഡരികില്‍ യാത്രക്കാരെയിറക്കുന്നത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അപകട ഭീഷണിയും ചൂണ്ടിക്കാട്ടി നേരത്തെ കാസര്‍കോട് വാര്‍ത്ത റിപോര്‍ട് നല്‍കിയിരുന്നു. പെരുമഴയത്ത് പോലും യാത്രക്കാരെ വഴിയില്‍ ഇറക്കി വിടുന്ന സ്ഥിതിയാണുണ്ടായിരുന്നത്. വാഹനങ്ങളുടെ ആധിക്യവും സ്ഥലപരിമിതിയും മൂലം വളരെ സമയത്തിന് ശേഷം മാത്രമേ ഇവിടെ ഇറങ്ങിയ യാത്രക്കാര്‍ക്ക് മറുവശം കടന്നെത്താന്‍ ആവുന്നുള്ളൂ. 

മാത്രവുമല്ല, മതിലുകള്‍ നിര്‍മിച്ച് റോഡുകള്‍ അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ബസ് ഡ്രൈവര്‍മാര്‍ കാണിക്കുന്ന ഈയൊരു അനാസ്ഥ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബസുകൾ റോഡിൽ തന്നെ യാത്രക്കാരെ ഇറക്കുന്നത് ഗതാഗത കുരുക്കിനും വഴിവെക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം നഗരം വീർപ്പ് മുട്ടുന്നതിനാൽ മുന്നോട്ട് പോവാനാവാതെ മറ്റ് വാഹനങ്ങൾ ദീർഘനേരം റോഡിൽ കുടുങ്ങിക്കിടക്കുന്നു.

Traffic Police | ദേശീയപാത വികസനം: നഗരത്തില്‍ പുതിയ സ്റ്റാന്‍ഡിനകത്ത് പോകാതെ വഴിയരികില്‍ യാത്രക്കാരെ ഇറക്കിവിടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ട്രാഫിക് പൊലീസ്

ഇക്കാര്യം സംബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ ബിഎ ലത്വീഫ് ആദൂര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിരുന്നു. ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം യാത്രക്കാര്‍ക്ക് സംഭവിക്കാവുന്ന വലിയ അപകടങ്ങള്‍ എടുത്ത് കാട്ടിയായിരുന്നു പരാതി. ഗതാഗത മന്ത്രി ആന്റണി രാജു, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവരുടെ ഓഫീസുകളില്‍ നിന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന മറുപടി ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കര്‍ശന നടപടിയിലേക്ക് ട്രാഫിക് പൊലീസ് നീങ്ങിയിരിക്കുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Traffic, Traffic-Block, Police, Bus Stand, Bus, National Highway, Road, Passenger, Traffic police to take strict action against buses that drop passengers on roadside.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL