Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | 'ചുമതലയേറ്റ് മൂന്നാം നാള്‍ അഞ്ചര പവന്റെ തിരുവാഭരണങ്ങളുമായി പൂജാരി മുങ്ങി; പകരം മുക്കുപണ്ടം'

Priest flees with five and a half sovereign of gold from temple, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) വിഗ്രഹത്തില്‍ നിന്ന് അഞ്ചര പവന്‍ തിരുവാഭരണങ്ങള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം ചാര്‍ത്തി ക്ഷേത്രപൂജാരി മുങ്ങിയതായി പരാതി. ഹൊസബെട്ടു, മങ്കേശ മഹാലക്ഷ്മി, ശാന്താ ദുര്‍ഗാ ദേവസ്ഥാന ട്രസ്റ്റി ദീപക് റാവുവിന്റെ പരാതിയില്‍ തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
           
Latest-News, Kerala, Kasaragod, Top-Headlines, Investigation, Temple, Crime, Complaint, Robbery, Theft, Priest flees with five and a half sovereign of gold from temple.

കഴിഞ്ഞ മാസം 27ന് ആണ് ദീപക് നമ്പൂതിരി ക്ഷേത്രത്തിലെ പൂജാരിയായി സ്ഥാനമേറ്റത്. അന്നും തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂജ നടത്തി. ഇതിനിടയില്‍ ക്ഷേത്രത്തില്‍ എത്തുന്നവരോടെല്ലാം നല്ല ബന്ധം ഉണ്ടാക്കിയ ദീപക് ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയതായി പറയുന്നു.
                 
Latest-News, Kerala, Kasaragod, Top-Headlines, Investigation, Temple, Crime, Complaint, Robbery, Theft, Priest flees with five and a half sovereign of gold from temple.

29 ന് വൈകുന്നേരം ഹൊസങ്കടി ടൗണില്‍ പോയി വരാമെന്നു സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് പോയിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചുവെങ്കിലും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചുവെങ്കിലും പൂട്ടിയ നിലയിലായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം കര്‍ണാടക സിദ്ധാപുരം സ്വദേശിയും നേരത്തെ പൂജയ്ക്ക് എത്തുകയും ചെയ്തിരുന്ന ശ്രീധരഭട്ടിനെ ക്ഷേത്രത്തിലേയ്ക്ക് വിളിച്ചു വരുത്തി പൂജയ്ക്കായി ശ്രീ കോവില്‍ തുറന്നു.

അകത്തു കയറിയ ശ്രീധരഭട്ട് ദേവീ വിഗ്രഹത്തില്‍ പുതിയ ആഭരണങ്ങള്‍ ചാര്‍ത്തിയ നിലയില്‍ കണ്ടെത്തി. ദേവിക്ക് പുതിയ മാല വാങ്ങിച്ചോയെന്നു ക്ഷേത്ര ഭാരവാഹികളോട് ആരാഞ്ഞപ്പോഴാണ് സംശയം തോന്നിയത്.

സ്വര്‍ണപ്പണിക്കാരന്‍ പരിശോധന നടത്തിയപ്പോള്‍ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നും വ്യക്തമായി. ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Investigation, Temple, Crime, Complaint, Robbery, Theft, Priest flees with five and a half sovereign of gold from temple.
< !- START disable copy paste -->

Post a Comment