city-gold-ad-for-blogger
Aster MIMS 10/10/2023

Teacher | പ്രായം മറന്ന് അവരെത്തി; അക്ഷരം കുറിച്ച് നൽകി പഞ്ചായത് പ്രസിഡന്റ്; ഒരിക്കൽ കൂടി അധ്യാപികയായി സുഫൈജ അബൂബകർ


കോളിയടുക്കം: (www.kasargodvartha.com) 55 കാരിയായ സുലോചനയുടെ കൈപിടിച്ച് ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ 'അമ്മ' എന്ന് എഴുതിയപ്പോൾ പഠിതാവിന്റെ മുഖത്ത് ഒരായിരം പുഞ്ചിരി വിടർന്നു. തന്റെ വിരലുകളിലൂടെ വിരിഞ്ഞ അക്ഷരങ്ങളെ അതിശയത്തോടെ അവർ നോക്കി കണ്ടു. പഠിതാക്കൾക്ക് മുന്നിൽ ഒരിക്കൽ കൂടി അധ്യാപികയായി സുഫൈജ അബൂബകർ എത്തിയപ്പോൾ അത് വേറിട്ട അനുഭവുമായി.
                 
Teacher | പ്രായം മറന്ന് അവരെത്തി; അക്ഷരം കുറിച്ച് നൽകി പഞ്ചായത് പ്രസിഡന്റ്; ഒരിക്കൽ കൂടി അധ്യാപികയായി സുഫൈജ അബൂബകർ

പഞ്ചായതിന്റെ ഭരണസാരഥ്യം ഏൽക്കുന്നതിന് മുമ്പ് ആറ് വർഷത്തോളം അധ്യാപികയായി സേവമനുഷ്ഠിച്ച് ഒരുപാട് കുട്ടികളിലേക്ക് അറിവ് പകർന്ന ഏവരുടെയും പ്രിയപ്പെട്ട ടീചറായിരുന്നു സുഫൈജ അബൂബകർ.

സാക്ഷരത മിഷൻ നടപ്പിലാക്കുന്ന കേന്ദ്രതാവിഷ്കൃത പദ്ധതിയായ ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായാണ് പഞ്ചായത് പ്രസിഡണ്ട് വീണ്ടും ഗുരുനാഥയായത്. സുലോചനയെ കൂടാതെ കാർത്യായനി, ലളിത, ലീല, പ്രിയങ്ക, രാധാമണി തുടങ്ങി 17 പേരാണ് പള്ളത്തിങ്കാൽ അംഗൻവാടിയിലെ സാക്ഷരതാ ക്ലാസിൽ എത്തിയത്.

                
Teacher | പ്രായം മറന്ന് അവരെത്തി; അക്ഷരം കുറിച്ച് നൽകി പഞ്ചായത് പ്രസിഡന്റ്; ഒരിക്കൽ കൂടി അധ്യാപികയായി സുഫൈജ അബൂബകർ

ന്യൂ ഇൻഡ്യ ലിറ്ററസിയുടെ ഭാഗമായി പഞ്ചായതിൽ 310 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 23 വാർഡുകളിൽ 65 സന്നദ്ധ അധ്യാപകർ ക്ലാസെടുക്കും. ഇതിനായി ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സ്കൂളുകൾ, അംഗൻവാടികൾ, ക്ലബുകൾ, വായനശാലകൾ, പഠിതാക്കളുടെ വീടുകൾ എന്നിവിടങ്ങളിൽ അറിവുകൾ പകരാൻ ഇവരെത്തും.

പഞ്ചായത് തല ഉദ്ഘാടന പരിപാടിയിൽ വാർഡ് അംഗം ടിപി നിസാർ അധ്യക്ഷത വഹിച്ചു. ആർ പി രാജൻ കെ പൊയ്‌നാചി, മൈമൂന അബ്ദുർ റഹ്‌മാൻ, അജിത ബേബി, പ്രേരക് തങ്കമണി ചെറുകര, രജിത, പി കെ രജിന, എൽ രേഖ, സുനിത വിജയൻ, സാവിത്രി തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Panchayat president became teacher again, Kerala, Kasaragod, Koliyadukkam, News, Teacher, Panchayath, President, Top-Headlines.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL