city-gold-ad-for-blogger
Aster MIMS 10/10/2023

Road closure | വിദ്യാഭ്യാസം നേടാൻ മതിൽ ചാടേണ്ട ഗതികേടിൽ വിദ്യാർഥികൾ; ദേശീയപാത വികസനത്തെ തുടർന്ന് വഴിയടഞ്ഞ പെറുവാഡിൽ ദുരിതത്തിന് ഇനിയും പരിഹാരമായില്ല


കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ പേരിൽ പെറുവാഡ് ബസ് സ്റ്റോപിലേക്കുള്ള വഴി മതിൽ കെട്ടി അടച്ചതിനാൽ പാവപ്പെട്ട കുട്ടികൾക്ക് സ്കൂളിലെത്താൻ കിലോമീറ്റർ ദൂരം അധികം നടന്നുപോകേണ്ട ദുർഗതിക്ക് ഇനിയും പരിഹാരമയില്ല. സർവീസ് റോഡ് പണി പൂർത്തിയാകുന്നതിനു മുൻപ് തന്നെ പ്രധാന റോഡിലേക്കുള്ള വഴി മതിൽക്കെട്ടി അടക്കുകയും, എന്നാൽ ബസ് സ്റ്റോപ് പ്രധാന റോഡിൽ തന്നെ നില നിർത്തുകയും ചെയ്തതിനെതുടർന്നാണ് വിദ്യാർഥികളുൾപെടെയുള്ളവർ ദുരിതത്തിൽ ആയിരിക്കുന്നത്.
               
Road closure | വിദ്യാഭ്യാസം നേടാൻ മതിൽ ചാടേണ്ട ഗതികേടിൽ വിദ്യാർഥികൾ; ദേശീയപാത വികസനത്തെ തുടർന്ന് വഴിയടഞ്ഞ പെറുവാഡിൽ ദുരിതത്തിന് ഇനിയും പരിഹാരമായില്ല

അപകടകരമായ വിധത്തിലാണ് ഇപ്പോൾ ഇവിടെ കുട്ടികൾ മതിൽ മുറിച്ചു കടക്കുന്നത്. ഇതിൽ ആശങ്കയിലാണ് രക്ഷിതാക്കൾ. വിഷയം നേരത്തെ ബാലവകാശ കമീഷന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നവംബർ 19ന് കമീഷൻ ഓൺലൈൻ സിറ്റിംഗ് നടത്തുകയും, വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ ദേശീയപാത അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തതാണ്.
               
Road closure | വിദ്യാഭ്യാസം നേടാൻ മതിൽ ചാടേണ്ട ഗതികേടിൽ വിദ്യാർഥികൾ; ദേശീയപാത വികസനത്തെ തുടർന്ന് വഴിയടഞ്ഞ പെറുവാഡിൽ ദുരിതത്തിന് ഇനിയും പരിഹാരമായില്ല


എന്നാൽ ഇത് വരെ പ്രശ്നം പരിഹരിച്ചിട്ടില്ല. ഉത്തരവ് നൽകി 10 ദിവസമായെങ്കിലും ഈ അപകടകരമായ അവസ്ഥയും, അവഗണനയും തുടരുന്നു. പെർവാഡ് കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശം മതിൽക്കെട്ടി നിഷേധിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിഷയം ഉയത്തിപിടിച്ച് സമരം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് പ്രദേശവാസികളും, ആക്ഷൻ കമിറ്റിയും.

Keywords: NH development: Problems in Perwad not yet been resolved, Kasaragod,Kumbala,news,Top-Headlines,Road,National highway,Pervad.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL