city-gold-ad-for-blogger
Aster MIMS 10/10/2023

Flyover | ദേശീയപാത വികസനം: വഴിയടയും, മേൽപാലം വേണമെന്ന ആവശ്യം ശക്തം; ആക്ഷൻ കമിറ്റിയുമായി തെക്കിൽപറമ്പ് 55-ാം മൈൽ പ്രദേശവാസികൾ

തെക്കിൽ: (www.kasargodvartha.com) ദേശീയ പാത വികസനത്തിന്റെ ഭാഗമായി വഴിയടയുന്ന സാഹചര്യത്തിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി തെക്കിൽപറമ്പ് 55-ാം മൈൽ പ്രദേശവാസികൾ ശക്തമായി രംഗത്ത്. പ്രദേശത്ത് ദേശീയ പാത കടന്നുപോകുമ്പോൾ

റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന തെക്കിൽ പറമ്പ ഗവ. യു പി സ്കൂൾ, ജുമാ മസ്ജിദ്, മദ്രസയും, രണ്ട് അംഗൻവാടികൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സഞ്ചാരത്തിന് തടസമാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
          
Flyover | ദേശീയപാത വികസനം: വഴിയടയും, മേൽപാലം വേണമെന്ന ആവശ്യം ശക്തം; ആക്ഷൻ കമിറ്റിയുമായി തെക്കിൽപറമ്പ് 55-ാം മൈൽ പ്രദേശവാസികൾ

വലിയ ജനവാസമുള്ള ഈ പ്രദേശത്ത് വാഹനങ്ങൾ അപ്പുറവും ഇപ്പുറവും പോകാൻ സാധിക്കാതെ വരുന്നു എന്നുമാത്രമല്ല കാൽനടയാത്ര പോലും ദുസഹമാകുന്ന സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. 1500 ലധികം കുട്ടികൾ പഠിക്കുന്ന തെക്കിൽ പറമ്പ സ്കൂളിലേക്ക് ചുറ്റുപാടുമുള്ള കുട്ടികൾ കാൽനടയായാണ് വരുന്നത്. സമീപത്തുള്ള ചട്ടഞ്ചാലിലോ പൊയ്‌നാച്ചിയിലോ എൽപി, യുപി സ്കൂൾ ഇല്ലാത്തതിനാലാണ് അതിനിടയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഇത്രയധികം കുട്ടികൾ പഠിക്കാനെത്തുന്നത്. കാസർകോട് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നുമാണിത്.

ഈ ആവശ്യം ഉയർത്തി ആക്ഷൻ കമിറ്റിയും രൂപവത്കരിച്ചു. ഇത് സംബന്ധിച്ച് ചേർന്ന
       
Flyover | ദേശീയപാത വികസനം: വഴിയടയും, മേൽപാലം വേണമെന്ന ആവശ്യം ശക്തം; ആക്ഷൻ കമിറ്റിയുമായി തെക്കിൽപറമ്പ് 55-ാം മൈൽ പ്രദേശവാസികൾ

യോഗം ഉസ്മാനിയ ജുമാ മസ്ജിദ് ജെനറൽ സെക്രടറി ബി എം ശരീഫിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ്‌ ശാനവാസ്‌ പാദൂർ ഉദ്ഘാടനം ചെയ്തു. തെക്കിൽ പറമ്പ സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി നസീർ സ്വാഗതം പറഞ്ഞു. ബ്ലോക് പഞ്ചായത് മെമ്പർമാരായ സമീമ അൻസാരി, കലാഭവൻ രാജു, പഞ്ചായത് മെമ്പർമാരായ രമ ഗംഗാധരൻ, രാജൻ കെ പൊയിനാച്ചി, ടി പി നിസാർ, പൊതു പ്രവർത്തകരായ കൃഷ്ണൻ ചട്ടഞ്ചാൽ, താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: ശാനവാസ്‌ പാദൂർ, സുഫൈജ അബുബകർ, കൊവ്വൽ ആമു ഹാജി, സമീമ അൻസാരി, കലാഭവൻ രാജു, രാജൻ പൊയ്‌നാച്ചി, നിസാർ ടിപി, രമ ഗംഗാധരൻ, കൃഷ്ണൻ ചട്ടഞ്ചാൽ, കൊവ്വൽ അബ്ദുർ റഹ്‌മാൻ ഹാജി (രക്ഷാധികാരികൾ), നിയാസ് ബായിക്കര (ചെയർമാൻ), ശ്രീജിത് കുമാർ (ജെനറൽ കൺവീനർ), ബിഎം ശരീഫ് (ട്രഷറർ).

പിസി നസീർ, കൃഷ്ണൻ മുണ്ടത്ത്, സതീശൻ (വർകിങ് ചെയർമാന്മാർ), താജുദ്ദീൻ, സമീർ, നൗശാദ് കണ്ണമ്പള്ളി, ബീന വിജയൻ, സുമതി ബാലചന്ദ്രൻ (വൈസ് ചെയർമാന്മാർ), റിയാസ് ബായിക്കര, ശാഫി കണ്ണമ്പള്ളി, കുഞ്ഞിരാമൻ വടക്കെകണ്ടം, കുഞ്ഞിക്കണ്ണൻ പന്നിക്കൽ, പ്രദീപ്‌ ചന്ദ്രൻ മാസ്റ്റർ (കൺവീനർമാർ).

Keywords: NH development: Demands for flyover, Kerala,news,Top-Headlines,National highway,Road,Development project,Vehicle,PTA,President.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL