city-gold-ad-for-blogger
Aster MIMS 10/10/2023

Phone Found | ജയിലിൽ ഫോൺ വിളികൾ തകൃതി! മതിലിന് മുകളിൽ നിന്ന് സിം കാർഡ് ഊരിമാറ്റിയ മൊബൈൽ ഫോൺ കണ്ടെത്തി; അധികൃതർ പൊലീസിൽ പരാതി നൽകി

കാസർകോട്: (www.kasargodvartha.com) ജയിലിൽ ഫോൺ വിളികൾ തകൃതിയായി നടക്കുന്നു. മിക്ക ജയിലുകളിൽ തടവുപുള്ളികൾ സമാന്തരമായി ഫോൺ വിളി നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപോർട് ചെയ്യുന്നത്. കാസർകോട് സ്‌പെഷ്യൽ സബ് ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തത് ഇതിന്റെ ഭാഗമായാണ്.

              
             
Phone Found | ജയിലിൽ ഫോൺ വിളികൾ തകൃതി! മതിലിന് മുകളിൽ നിന്ന് സിം കാർഡ് ഊരിമാറ്റിയ മൊബൈൽ ഫോൺ കണ്ടെത്തി; അധികൃതർ പൊലീസിൽ പരാതി നൽകി

ജയിലിലെ പാചകപ്പുരയോട് ചേർന്ന മതിന് മുകളിൽ നിന്നാണ് സിം കാർഡ് ഊരിമാറ്റിയ നിലയിൽ ജയിൽ അധികൃതർ മൊബൈൽ ഫോൺ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ജയിൽ അധികൃതർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

പല കേസുകളിലായി പിടിയിലാവുന്ന തടവുപുള്ളികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാനും തങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും ഇത്തരത്തിൽ കുറ്റവാളികൾ ഫോൺ ഉപയോഗിക്കുന്നതായി തുടർചയായ വിവരങ്ങളാണ് പുറത്തുവരുന്നത്.
        
Phone Found | ജയിലിൽ ഫോൺ വിളികൾ തകൃതി! മതിലിന് മുകളിൽ നിന്ന് സിം കാർഡ് ഊരിമാറ്റിയ മൊബൈൽ ഫോൺ കണ്ടെത്തി; അധികൃതർ പൊലീസിൽ പരാതി നൽകി

ജയിൽ അധികൃതരുടെ ഒത്താശയോടെയും അല്ലാതെയും തടവുപുള്ളികൾ ജയിലിൽ ഫോൺ ഉപയോഗിക്കുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപം നില നിൽക്കുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കം തടവുപുള്ളികളും ഫോൺ വിളികൾ പുറത്തുവന്നതിനെ തുടർന്ന് അധികൃതർ നടത്തിയ റെയ്‌ഡിൽ നിരവധി ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിട്ടും അതിലൊന്നും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.

Keywords: Mobile phone found in the jail, Kerala, Kasaragod,Top-Headlines,news,Jail,Mobile Phone,Police,complaint,Raid,Sim card.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL