Arrested | കുട്ടികളുടെ സാംസ്‌കാരിക പരിപാടിക്കിടെ കവര്‍ച നടത്തിയ യുവാവ് അറസ്റ്റില്‍

മംഗ്‌ളൂറു: (www.kasargodvartha.com) നഗരത്തിലെ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അംഗണ്‍വാടി ജീവനക്കാരിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അടങ്ങിയ ഹാന്‍ഡ്ബാഗ് കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത കാവൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

മംഗളാദേവിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മൂടുഷേഡ് സ്വദേശി രാകേഷാണ്(40) അറസ്റ്റിലായത്. ശിശുദിനത്തില്‍ മംഗ്‌ളൂറു കാപ്പ് കാര്‍ഷിക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ അംഗന്‍വാടി ജീവനക്കാരിയും പങ്കെടുത്തിരുന്നു.

News, National, Mangalore, Top-Headlines, Arrest, Arrested, Crime, Police, Accused, Mangalore: Robbery during children's cultural program; Man arrested.

മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും അടങ്ങിയ ഹാന്‍ഡ്ബാഗ് കസേരയില്‍ സൂക്ഷിച്ചിരുന്നു. പരിപാടി കാണാനെന്ന വ്യാജേന ഓഡിറ്റോറിയത്തിലെത്തിയ പ്രതി യുവതിയുടെ ഹാന്‍ഡ്ബാഗുമായി കടന്നുകളയുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു.

Keywords: News, National, Mangalore, Top-Headlines, Arrest, Arrested, Crime, Police, Accused, Mangalore: Robbery during children's cultural program; Man arrested.

Post a Comment

Previous Post Next Post