Accident | കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ മരിച്ചു
Nov 16, 2022, 13:56 IST
-സൂപ്പി വാണിമേല്‍
മംഗ്ളൂറു: (www.kasargodvartha.com) മൈസൂറുവില്‍ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും സുള്ള്യ അറന്തോട് കല്ലുഗുണ്ടിയില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ സിദ്ധു(43) എന്ന സിദ്ധാര്‍ഥ് ആണ് മരിച്ചത്.
കാലുകള്‍ രണ്ടും പൊട്ടി സീറ്റിനടിയില്‍ കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി പിടഞ്ഞ ഇയാളെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ മുറിച്ചു മാറ്റി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചിക് മംഗ്ളൂറിലെ രുദ്രരാജ്, ശിവമോഗ്ഗയിലെ സുരേന്ദ്ര, ബണ്ട് വാളിലെ രാമ നായ്ക്, സുള്ള്യയിലെ പുനച, യുനത്ത് കീരിമൂല, തമ്പി കൊയനാട് എന്നിവരെ സുള്ള്യ ഗവ. ആശുപത്രി, കെ വി ജി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
Keywords: Mangalore, News, National, Top-Headlines, Accident, Death, Injured, Driver, Mangalore: One died and 6 injured in road accident.