city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | 'നേരത്തേ വനത്തിനുള്ളില്‍ കുഴി തയ്യാറാക്കി; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതി നല്‍കി'; ഒടുവില്‍ യുവാവ് കുടുങ്ങി

മംഗ്‌ളുറു: (www.kasargodvartha.com) ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹം, കാട്ടില്‍ താന്‍ നേരത്തെ തയ്യാറാക്കിയ കുഴിയില്‍ കുഴിച്ചുമൂടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദാവന്‍ഗരെ ജില്ലയിലെ മോഹന്‍ കുമാര്‍ (25) ആണ് അറസ്റ്റിലായത്. ഇയാളുടെ ഒളിവില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
           
Arrested | 'നേരത്തേ വനത്തിനുള്ളില്‍ കുഴി തയ്യാറാക്കി; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതി നല്‍കി'; ഒടുവില്‍ യുവാവ് കുടുങ്ങി

പൊലീസ് പറയുന്നത്:

ചന്ദ്രകല എന്ന രശ്മി (21) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രകലയും മോഹന്‍കുമാറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍, ആദ്യദിവസങ്ങളില്‍ തന്നെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. ചന്ദ്രകലയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ മോഹന്‍കുമാര്‍ കൂടുതല്‍ സ്ത്രീധനത്തിനായി ഭാര്യയില്‍ സമ്മര്‍ദം ചെലുത്തി. ഭാര്യ ആരോടും സംസാരിക്കുന്നതും അയാള്‍ക്ക് വെറുപ്പായിരുന്നു.

ചന്ദ്രകല മറ്റുള്ളവരോട് സംസാരിക്കുമ്പോഴെല്ലാം, യുവാവ് ഭാര്യയെ ചോദ്യം ചെയ്യുകയും അവിഹിത ബന്ധങ്ങള്‍ ആരോപിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ ചന്ദ്രകല മാതാപിതാക്കളുടെ അടുത്തേക്ക് പോയി. എന്നാല്‍ അവര്‍ ചന്ദ്രകലയെ തിരിച്ചയച്ചു. ഒന്നരമാസം മുമ്പ് വഴക്കിനിടെ മോഹന്‍കുമാര്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ചിക്കമംഗളൂറു ജില്ലയിലെ അജ്ജംപുരയ്ക്കടുത്തുള്ള ഹുനഘട്ട വനമേഖലയില്‍ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടു.
              
Arrested | 'നേരത്തേ വനത്തിനുള്ളില്‍ കുഴി തയ്യാറാക്കി; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതി നല്‍കി'; ഒടുവില്‍ യുവാവ് കുടുങ്ങി

തുടര്‍ന്ന് ചന്ദ്രകലയെ കാണാനില്ലെന്ന് മാതാപിതാക്കളെ അറിയിക്കുകയും ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് പറഞ്ഞ് ഒക്ടോബര്‍ 10ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മരുമകന്‍ ചന്ദ്രകലയെ ഉപദ്രവിച്ചിട്ടുണ്ടാകുമെന്ന് സംശയിച്ച് മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കി. ചന്ദ്രകലയെ കാണാതായ ദിവസം പുലര്‍ചെ രണ്ട് മണിയോടെ മോഹന്‍ കുമാര്‍ കാറുമെടുത്ത് പുറത്തേക്ക് പോയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. മോഹന്‍ കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ടത്തിന് അയച്ചു. ഒരു മാസം മുമ്പ് മോഹന്‍ കുമാര്‍ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മൃതദേഹം സംസ്‌കരിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും വളരെ നേരത്തെ തന്നെ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഇതിനായി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ വനത്തിനുള്ളില്‍ കുഴി തയ്യാറാക്കിയിരുന്നു'.

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Crime, Murder, Assault, Complaint, Investigation, Arrested, Man killed pregnant woman, buries her body in jungle.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL