city-gold-ad-for-blogger
Aster MIMS 10/10/2023

HP | അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി എച് പി; കാരണമിത്

ന്യൂയോര്‍ക്: (www.kasargodvartha.com) അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ടെക് കംപനിയായ എച് പി. മാന്ദ്യത്തിലാകുന്ന ലോക സമ്പദ്വ്യവസ്ഥ യുഎസ് ടെക് മേഖലയെ കുഴപ്പത്തിലാക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പിസി നിര്‍മാതാക്കളായ ഹ്യൂലറ്റ് പാകാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 

ചിലവുകള്‍ കുറച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് എച്ച്പി സിഇഒ എന്റിക് ലോറസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഭാവിയില്‍ തങ്ങളുടെ ബിസിനസ് നിലനിറുത്തുന്നതിനുള്ള പ്രധാന വളര്‍ചാ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുകയാണ് ലക്ഷ്യമെന്നുംഅദ്ദേഹം വ്യക്തമാക്കി. പിരിച്ചുവിടല്‍ സംബന്ധിച്ച് കംപനി ജീവനക്കാര്‍ക്ക് മെയില്‍ അയച്ചുവെന്നാണ് സൂചന.

 HP | അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി എച് പി; കാരണമിത്

കംപ്യൂടര്‍ ഹാര്‍ഡ്വെയറും പ്രിന്ററുകളും നിര്‍മിക്കുന്ന കംപനിയയ എച് പിക്ക് 2022ലെ അവസാന സാമ്പത്തിക പാദത്തില്‍ വരുമാനത്തില്‍ 11.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനം ഇടിഞ്ഞ് 14.8 ബില്യണ്‍ ഡോളറായി (ഏകദേശം 1,21,050 കോടി രൂപ) ആയതോടെയാണ് പിരിച്ചുവിടല്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 

അതേസമയം ടെക് ലോകത്തെ മുന്‍നിര കംപനികളായ ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നിവയ്ക്ക് പിന്നാലെ ഗൂഗ്‌ളിന്റെ മാതൃ കംപനിയായ ആല്‍ഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് റിപോര്‍ടുകള്‍ നേരത്തെ വന്നിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏകദേശം ആറ് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് റിപോര്‍ടുകള്‍.

Keywords: News,World, Top-Headlines, Technology, HP, Business, HP set to layoff 6,000 employees in the next three years.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL