city-gold-ad-for-blogger
Aster MIMS 10/10/2023

CP John | സര്‍കാര്‍ - ഗവര്‍ണര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ സര്‍ടിഫികറ്റ് കിട്ടാതെ വലയുന്നുവെന്ന് സിപി ജോണ്‍; 'പിണറായി ഗവണ്‍മെന്റിന്റെ കാലത്ത് അന്ധവിശ്വാസ കൊലകള്‍ നടന്നിട്ടും ഒരു നടപടിയുമില്ല'

കാസര്‍കോട്: (www.kasargodvartha.com) സര്‍കാര്‍ - ഗവര്‍ണര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ സര്‍ടിഫികറ്റ് കിട്ടാതെ വലയുന്നതായും പിണറായി സര്‍കാരിന്റെ കാലത്ത് അന്ധവിശ്വാസ കൊലകള്‍ നടന്നിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സിഎംപി സംസ്ഥാന ജെനറല്‍ സെക്രടറി സിപി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
    
CP John | സര്‍കാര്‍ - ഗവര്‍ണര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ സര്‍ടിഫികറ്റ് കിട്ടാതെ വലയുന്നുവെന്ന് സിപി ജോണ്‍; 'പിണറായി ഗവണ്‍മെന്റിന്റെ കാലത്ത് അന്ധവിശ്വാസ കൊലകള്‍ നടന്നിട്ടും ഒരു നടപടിയുമില്ല'

ഈ വിഷയങ്ങള്‍ അടക്കം ഉന്നയിച്ച് 'ഉണരൂ കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി അന്ധവിശ്വാസങ്ങള്‍ക്കും വികല ഭരണക്കാര്‍ക്കുമെതിരെ കുടുംബ സദസ്സുകളെ അണിനിരത്തി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 20 വരെ സംസ്ഥാന തല കാംപയിന്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 29ന് രാവിലെ കാസര്‍കോട്ട് നിന്നാണ് യാത്ര ആരംഭിക്കുന്നത്.

കേന്ദ്ര - കേരള ഭരണകൂടങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ സ്വന്തക്കാരെ സംരക്ഷിക്കുന്ന തിരക്കിലാണ്. വെറുപ്പിന്റെ രാഷ്ട്രീയം സമര്‍ഥമായി കൈകാര്യം ചെയ്ത് കേന്ദ്ര സര്‍കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും അടക്കം വിലകൂട്ടി ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്. രണ്ടാം പിണറായി സര്‍കാര്‍ ഇടതുഭരണത്തിന്റെ നിഴല്‍ പോലും അല്ലാത്ത വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
    
CP John | സര്‍കാര്‍ - ഗവര്‍ണര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ സര്‍ടിഫികറ്റ് കിട്ടാതെ വലയുന്നുവെന്ന് സിപി ജോണ്‍; 'പിണറായി ഗവണ്‍മെന്റിന്റെ കാലത്ത് അന്ധവിശ്വാസ കൊലകള്‍ നടന്നിട്ടും ഒരു നടപടിയുമില്ല'

പാര്‍ടി നേതാക്കളുടെയും സില്‍ബന്ധികളുടെയും കാര്യങ്ങള്‍ അല്ലാതെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ക്രമസമാധാന പാലനം പൂര്‍ണമായും പരാജയമാണ്. നരബലി പോലുള്ള പൈശാചികമായ സംഭവം ഒരു പ്രദേശിക സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് നടന്നതെന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. മയക്കുമരുന്നുകളുടെ പറുദീസയായി കേരളം മാറി. പൊലീസ് ഓഫീസര്‍മാര്‍ തന്നെ കൂട്ടബലാത്സംഗം നടത്തുന്നു. സര്‍വകലാശാല വിസിമാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പുറത്താക്കിയതിനാല്‍ അവര്‍ ഒപ്പിട്ട സര്‍ടിഫികറ്റിന് വിലയുണ്ടെന്ന് പോലും പറയാന്‍ സര്‍കാരിന് സാധിച്ചിട്ടില്ല.

തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളില്‍ 100 കണക്കിന് തൊഴിലാളികളെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പോലെ പ്രവര്‍ത്തിച്ച് പാര്‍ടിക്കാരെ തിരുകി കയറ്റുകയാണ്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യസത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് സര്‍കാര്‍ തള്ളി വിട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ നിയമിച്ചിട്ടും അധികാരങ്ങള്‍ കൈമാറാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സര്‍ടിഫികറ്റുകള്‍ കിട്ടാതെ വലയുന്നത്.

ഇത്രയും വലിയ വിദ്യഭ്യാസ പ്രതിസന്ധി കേരളത്തില്‍ ഉണ്ടായിട്ടും അത് പരിഹരിക്കാന്‍ സര്‍കാര്‍ തയ്യാറായിട്ടില്ല. ഗവര്‍ണര്‍ എന്ന നിലയല്‍ അദ്ദേഹം എടുക്കുന്ന പല തീരുമാനങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങളോട് യുഡിഎഫിന് യോജിപ്പാണ്. ചട്ടങ്ങള്‍ പാലിക്കാത്തതാണ് പിണറായി സര്‍കാരിനെ ഇത്രയും ഭീകരാവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഇത്തരം തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്നത് തന്റെ സുഹൃത്ത് കൂടിയായ പി ശശി ഉള്‍പെടെയുള്ളവര്‍ കൂടി ആണെന്നും സിപി ജോണ്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ വിവാദം ആ പാര്‍ടിയുടെ ആഭ്യന്തര കാര്യമാണ്. തരൂരിന്റെ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഇന്‍ഡ്യ മുഴുവന്‍ കറങ്ങുന്ന തരൂര്‍ തിരുവനന്തപുരത്ത് വരണമെന്നും കോര്‍പറേഷനിലെ പ്രതിഷേധത്തില്‍ എത്തണമെന്നും പറഞ്ഞ സിപി ജോണ്‍ തരൂര്‍ ജനകീയ സമരങ്ങളില്‍ ഒന്നും പങ്കെടുക്കാത്തയാളെന്നും വ്യക്തമാക്കി. തരൂരിനെ തിരുവനന്തപുരം കോര്‍പറേഷന്‍ സമരത്തില്‍ കാണാത്തതില്‍ തങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. പോകുമ്പോള്‍ എല്ലായിടത്തും പോണം. വിഴിഞ്ഞം സമരത്തിലും തരൂരിനെ കണ്ടില്ല. ജാനകീയ സമരങ്ങളില്‍ തരൂര്‍ ഇടപെടണം. തരൂരിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദം പ്രത്യാഘാതം ഉണ്ടാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വികെ രവീന്ദ്രന്‍, കമ്മാരന്‍, ജില്ലാ സെക്രടറി ഉമേഷ് എന്നിവര്‍ സംബന്ധിച്ചു.


Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Press Meet, Video, CMP, CP John Against Pinarayi Government.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL