city-gold-ad-for-blogger
Aster MIMS 10/10/2023

Police Booked | അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്‌ബോള്‍ പ്രേമികള്‍ തമ്മില്‍ അര്‍ധരാത്രിയില്‍ സംഘര്‍ഷം; സ്ഥലത്തെത്തിയ പൊലീസ് നെയ്മറുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപണം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്തു

കീഴൂര്‍: (www.kasargodvartha.com) അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്‌ബോള്‍ പ്രേമികള്‍ തമ്മില്‍ അര്‍ധരാത്രിയില്‍ സംഘര്‍ഷം. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കീഴൂരിലാണ് സംഭവം. സംഘര്‍ഷം നടക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, നെയ്മറുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ച് പൊലീസ് സംഘത്തെ ബന്ദിയാക്കുകയും പൊലീസ് ജീപിന്റെ സൈഡ് ഗ്ലാസും ഇന്ഡികേറ്ററും അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ 50 ഓളം പേര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. രാത്രി 11 മണിക്ക് ശേഷമാണ് സംഭവങ്ങളുടെ തുടക്കം.
    
Police Booked | അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്‌ബോള്‍ പ്രേമികള്‍ തമ്മില്‍ അര്‍ധരാത്രിയില്‍ സംഘര്‍ഷം; സ്ഥലത്തെത്തിയ പൊലീസ് നെയ്മറുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപണം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്തു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അര്‍ജന്റീനയുടെ നായകന്‍ മെസിയുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് വാദ്യമേളങ്ങളുടെയും വര്‍ണവെളിച്ചങ്ങളുടെയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ നെയ്മറുടെ ബോര്‍ഡിന് സമീപം സ്ഥാപിക്കുന്നത് ബ്രസീല്‍ ഫുട്‌ബോള്‍ പ്രേമികള്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വിവരമറിഞ്ഞ ബേക്കല്‍ എസ്‌ഐ രാജീവിന്റെ നേത്രത്വത്തിലുള്ള പൊലീസ് സംഘവും മേല്‍പറമ്പ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും സ്ഥലത്ത് കുതിച്ചെത്തി. ഫുട്‌ബോള്‍ പ്രേമികളെ വടിയുപയോഗിച്ച് പിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ പൊലീസിന്റെ കയ്യിലുള്ള വടികൊണ്ട് പോസ്റ്റര്‍ കീറിയതോടെ കളി മാറി.
    
Police Booked | അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്‌ബോള്‍ പ്രേമികള്‍ തമ്മില്‍ അര്‍ധരാത്രിയില്‍ സംഘര്‍ഷം; സ്ഥലത്തെത്തിയ പൊലീസ് നെയ്മറുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപണം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്തു

ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം പൊലീസിനെ ബന്ദിയാക്കുകയും എസ്‌ഐ രാജീവനെ തള്ളിയിട്ട് പരുക്കേല്‍പ്പിക്കുകയും ചെയ്തു. മേല്‍പറമ്പ് പൊലീസ് ജീപിന്റെ സൈഡ് ഗ്ലാസ് ഇടിച്ച തകര്‍ക്കുകയും ചെയ്തു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി. തുടര്‍ന്ന് ഫുട്‌ബോള്‍ പ്രേമികളെ ശാന്തരാക്കി പിരിച്ചയച്ചതോടെയാണ് സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ചത്.

Keywords: Clashes between Argentina and Brazil fans at midnight, News, Top-Headlines, Melparamba, Bekal, Police, Football, Case, Clash, Fans.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL