ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57)യെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാണാതായത്. ബദിയടുക്ക ടൗണില്‍ ഡെന്റല്‍ ക്ലിനിക് നടത്തിവരികയാണ് കൃഷ്ണമൂര്‍ത്തി. ക്ലിനികില്‍ പല്ലിന്റെ ചികിത്സയ്ക്കെത്തിയ 32 കാരിയായ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി.
ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറേട് ആവശ്യപ്പെട്ടു. താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. ക്ഷമാപണം നടത്താന്‍ തയാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ പോയത്.
പിന്നീട് ആദ്യം വന്ന നാലു പേര്‍ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്. ഇതോടെയാണ് ഡോക്ടര്‍ ബൈകുമെടുത്ത് പോയത്. ഈ ബൈക് കുമ്പള ടൗണില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനി വരുത്തിയതിനും ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ മാന്‍ മിസിംഗിനും കേസെടുത്തിട്ടുണ്ടെന്ന് ബദിയടുക്ക എസ് ഐ വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Missing, Assault, Doctor, Police, Investigation, Complaint, Badiyadukka, Case, Assault complaint; Doctor wnt missing; Police registered two cases.
< !- START disable copy paste -->