കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്ത് പൊലീസ് സേനയിൽ 53 സിഐമാർക്ക് കൂട്ടസ്ഥലം മാറ്റം. കാസർകോട് ജില്ലയിൽ നിന്നും നിരവധി പേർക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷനിലെ പി പ്രമോദിനെ വിദ്യാനഗറിലേക്കും വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ഇ അനൂബ് കുമാറിനെ കുമ്പളയിലേക്കും രാജപുരം പൊലീസ് സ്റ്റേഷനിലെ വി ഉണ്ണികൃഷ്ണനെ കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു.
അതോടൊപ്പം സ്പെഷ്യൽ ബ്രാഞ്ചിലെ പി രാജേഷിനെ കാസർകോട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയപ്പോൾ ക്രൈം ബ്രാഞ്ചിലെ കെ കൃഷ്ണനെ രാജപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Keywords: 53 CIs transferred, Kerala,kasaragod,news,Top-Headlines,Latest-News,Transfer,Vidya Nagar,Kumbala,Police.