Arrest | കാസര്‍കോട്ടെ ഏറ്റവും വലിയ എംഡിഎംഎ വേട്ട! മൈതാനത്ത് ഇരുന്ന് മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

ഉപ്പള: (www.kasargodvartha.com) കാസര്‍കോട് ജില്ലയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. മൈതാനത്ത് ഇരുന്ന് മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ചവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

                 
3 people arrested with MDMA, Kerala,Kasaragod, Uppala, News, Top-Headlines, Arrest, MDMA, Police.

കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപം നടന്നത്. 18.25 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഖാസിം(43), അബ്ദുല്‍ സവാസ് (28), മുഹമ്മദ് വാനിര്‍(33) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

       
3 people arrested with MDMA, Kerala,Kasaragod, Uppala, News, Top-Headlines, Arrest, MDMA, Police.

      

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഗ്രൗന്‍ഡ് വളഞ്ഞാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: 3 people arrested with MDMA, Kerala,Kasaragod, Uppala, News, Top-Headlines, Arrest, MDMA, Police.

Post a Comment

Previous Post Next Post