Join Whatsapp Group. Join now!
Aster MIMS 10/10/2023

Seawave Breakers | കടല്‍ സംരക്ഷണത്തിന് നൂതന പദ്ധതി; 'യുകെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രെകേഴ്‌സ്' ഉദ്ഘാടനം നെല്ലിക്കുന്നില്‍ ഒക്ടോബര്‍ 27ന്; കേരള, കര്‍ണാടക മന്ത്രിമാര്‍ സംബന്ധിക്കും

'UK Yusuf Effects Seawave Breakers' project inauguration on October 27, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) നൂതന കടല്‍ സംരക്ഷണ മാര്‍ഗമായ 'യുകെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രെകേഴ്‌സ്' പ്രകാരം നെല്ലിക്കുന്നില്‍ നിര്‍മിച്ച പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 27ന് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാല് മണിക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബീച് ഗാര്‍ഡന്റെയും കള്‍ചറല്‍ പരിപാടിയുടെയും ഉദ്ഘാടനം തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മുഖ്യാതിഥിയായി കര്‍ണാടക ഫിഷറീസ് - ട്രാന്‍സ്പോര്‍ട് മന്ത്രി എസ് അങ്കാര സംബന്ധിക്കും.
                 
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Programme, Minister, Sea, 'UK Yusuf Effects Seawave Breakers' project, UK Yusuf, 'UK Yusuf Effects Seawave Breakers' project inauguration on October 27.

കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംല്‍എമാരായ അഡ്വ. സിഎച് കുഞ്ഞമ്പു (ഉദുമ), എകെഎം അശ്റഫ് (മഞ്ചേശ്വരം), ഇ ചന്ദ്രശഖരന്‍ (കാഞ്ഞങ്ങാട്), എം രാജഗോപാലന്‍ (തൃക്കരിപ്പൂര്‍), ടിഐ മധുസൂദനന്‍ (പയ്യന്നൂര്‍), എം വിന്‍സെന്റ് (കോവളം), അന്‍വര്‍ സാദാത് (ആലുവ), എന്‍എം നൗശാദ് (ഇരവിപുരം), ഇടി ടൈസണ്‍ (കൈ പമംഗലം), എം വിജിന്‍ (കല്യാശേരി), എന്‍എ ഹാരിസ് (ബെംഗ്‌ളുറു), യുടി ഖാദര്‍ (മംഗ്‌ളുറു), വേദവ്യാസ് കാമത് (മംഗ്‌ളുറു സൗത്), കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരപിതാവും സ്വാഗത സംഘം ചെയര്‍മാനുമായ അഡ്വ. വിഎം മുനീര്‍, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്വാഗത സംഘം വൈസ് ചെയര്‍മാനും നഗരസഭാംഗവുമായ പി രമേശന്‍, കൗണ്‍സിലര്‍മാരായ എം ഉമ, അജിത് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളായ എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍, രവീഷ തന്ത്രി കുണ്ടാര്‍, ടിഇ അബ്ദുല്ല, പികെ ഫൈസല്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, അസീസ് കടപ്പുറം, ടി കൃഷ്ണന്‍, സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍, ലത്വീഫ് ഉപ്പള, സ്വാഗത സംഘം ട്രഷറര്‍ കരീം കോളിയാട് തുടങ്ങിയവര്‍ സംബന്ധിക്കും. യുകെ യൂസഫ് നന്ദി പറയും. പരിപാടിക്ക് മാറ്റുകൂട്ടി പ്രശസ്ത പിന്നണി ഗായകരായ അന്‍സാര്‍ കൊച്ചിന്‍, യുംന എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറും.
             
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Programme, Minister, Sea, 'UK Yusuf Effects Seawave Breakers' project, UK Yusuf, 'UK Yusuf Effects Seawave Breakers' project inauguration on October 27.

കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തികള്‍ക്ക് അല്‍പായുസ് മാത്രമുണ്ടാവുന്ന സാഹചര്യത്തില്‍ യുകെ യൂസഫിന്റെ പദ്ധതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

കടല്‍ത്തീരം പാറപോലെ ഉറച്ചതും പൂന്തോട്ടം പോലെ മനോഹരവും എന്ന ലക്ഷ്യവുമായാണ് സര്‍കാര്‍ അനുമതിയോടെ നെല്ലിക്കുന്നില്‍ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മീന്‍ തൊഴിലാളികള്‍ക്കും കടല്‍ തീരത്ത് ജീവിക്കുന്നവര്‍ക്കും സംരക്ഷണവും, തീരങ്ങള്‍ക്ക് മനോഹാരിതയും ദൃശ്യ ഭംഗിയും ഒരുക്കുന്നതിനാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നതും പദ്ധതിയുടെ നേട്ടമാണ്. നെല്ലിക്കുന്നില്‍ കടലാക്രമണവും തീരശോഷണവും പൂര്‍ണമായും തടയാന്‍ സാധിച്ച ഈ പദ്ധതി കര്‍ണാടകയില്‍ അടക്കം മറ്റുസ്ഥലങ്ങളിലും നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.


വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ അജിത് കുമാര്‍ (നഗരസഭാംഗം), ശാഫി നാലപ്പാട്, സിഎല്‍ റശീദ് ഹാജി, എംഎം നൗശാദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Programme, Minister, Sea, 'UK Yusuf Effects Seawave Breakers' project, UK Yusuf, 'UK Yusuf Effects Seawave Breakers' project inauguration on October 27.
< !- START disable copy paste -->

Post a Comment