Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

ക്വിസ് നമ്പർ 5: റബീഉൽ അവ്വൽ - കാസർകോട് വാർത്ത മത്സരം: പ്രവാചകൻ മുഹമ്മദ് നബിയുടെ പത്‌നിമാരില്‍ അവസാനം മരണപ്പെട്ടത് ആരാണ്?

Quiz Number 2: Rabi Ul Awwal - Kasargod Vartha Competition#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 02.10.2022) ഇന്നത്തെ ചോദ്യം:

പ്രവാചകൻ മുഹമ്മദ് നബിയുടെ പത്‌നിമാരില്‍ അവസാനം മരണപ്പെട്ടത് ആരാണ്?

പ്രവാചകത്വം

40-ാം വയസിലാണ് മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. മക്കയില്‍ നിന്ന് കുറച്ച് അകലെയായി ജബൽ നൂർ പർവത മുകളിലുള്ള ഹിറാ എന്നു പേരുള്ള ഒരു ഗുഹയുണ്ടായിരുന്നു. പലപ്പോഴും അവിടെ ചെന്നിരുന്ന് ചിന്തകളിലും ആരാധനകളിലും വ്യാപൃതനാവാറുണ്ടായിരുന്നു മുഹമ്മദ് നബി. അവിടെ നിന്ന് തിരിച്ചുവന്നാല്‍ കഅ്ബ ത്വവാഫ് ചെയ്യുകയും ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഏകാന്തവാസത്തിനായി ഹിറാ ഗുഹ തെരഞ്ഞെടുക്കാന്‍ കാരണം അവിടെനിന്നു നോക്കിയാല്‍ കഅ്ബ നന്നായി തെളിഞ്ഞ് കാണാമായിരുന്നു എന്നതാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
  
Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 3: Rabi Ul Awwal - Kasargod Vartha Competition.

40 വയസ് പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ സാധാരണ റമദാന്‍ മാസത്തില്‍ ഹിറയിലേക്ക് പുറപ്പെടാറുള്ളതുപോലെ നബി പുറപ്പെട്ടു. അല്ലാഹുവിന്റെ കല്‍പനപ്രകാരം മാലാഖ ജിബ്‌രീല്‍ അവിടെ കടന്നുവന്നു. പ്രവാചകന്മാര്‍ക്ക് ദൈവികസന്ദേശം എത്തിച്ചുകൊടുക്കുന്ന മാലാഖയാണ് ജിബരീല്‍. നബിയോട് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ജിബരീല്‍ പറഞ്ഞു: ‘വായിക്കുക’ എനിക്ക് വായിക്കാനറിഞ്ഞുകൂടാ’ നബി പ്രതിവചിച്ചു.
  
Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 3: Rabi Ul Awwal - Kasargod Vartha Competition.

ഇതുകേട്ടപ്പോള്‍ ജിബരീല്‍ തിരുമേനിയെ കൂട്ടിപ്പിടിച്ചു വരിഞ്ഞുമുറുക്കി. വീണ്ടും പറഞ്ഞു, വായിക്കുക. നബി ആദ്യത്തെ മറുപടി തന്നെ ആവര്‍ത്തിച്ചപ്പോള്‍ ഒരിക്കല്‍ കൂടി വരിഞ്ഞുമുറുക്കി വിട്ട ശേഷം ജിബരീല്‍ വീണ്ടും വായിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴും നബി പഴയ മറുപടി തന്നെ നൽകി. ജിബരീല്‍ മൂന്നാം തവണയും ആദ്യം ചെയ്തപോലെ ആവര്‍ത്തിച്ച ശേഷം സൂറ അലഖിന്റെ ഏതാനും ഭാഗങ്ങൾ ഓതിക്കേൾപ്പിച്ചു. ഇതായിരുന്നു ആദ്യത്തെ വഹയ് (ദിവ്യവെളിപാട്).

Keywords: Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 3: Rabi Ul Awwal - Kasargod Vartha Competition.

Post a Comment