Join Whatsapp Group. Join now!
Aster MIMS 10/10/2023

Missing man found | പൊലീസ് അന്വേഷിച്ചിട്ടും തുമ്പാകാതെയിരുന്ന ഉസ്മാന്റെ തിരോധാനം ക്രൈംബ്രാഞ്ച് തെളിയിച്ചു; കണ്ടെത്തിയത് മുംബൈയില്‍ നിന്ന്; അന്വേഷിച്ചത് 3 വര്‍ഷം

Missing man found after 3 years#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചീമേനി: (www.kasargodvartha.com) പൊലീസ് അന്വേഷിച്ചിട്ടും തുമ്പാകാതെയിരുന്ന ചീമേനിയിലെ ഉസ്മാന്റെ (48) തിരോധാനം ക്രൈംബ്രാഞ്ച് തെളിയിച്ചു. കണ്ടെത്തിയത് മുംബൈയിലെ കിര്‍ലോസ്‌കര്‍ കംപനിയുടെ ഉപസ്ഥാപനമായ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന കംപനിയില്‍ നിന്ന്. ഇവിടെ ക്ലീനിങ് ജോലിക്കാരനായി കഴിഞ്ഞിരുന്ന ഉസ്മാനെ വളരെ നാടകീയമായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
  
Kasaragod, Kerala, News, Top-Headlines, Missing, Police, Case, Complaint, Crime Branch, Investigation, Missing man found after 3 years.

2019ലാണ് ഉസ്മാനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ചീമേനിയില്‍ ഹോടെല്‍ നടത്തി വന്നിരുന്ന ഉസ്മാന്‍ കടബാധ്യതയെ തുടര്‍ന്നാണ് നാട് വിട്ടുപോയത്. എന്നാല്‍ ഉസ്മാനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍ പൊലീസ് തലത്തില്‍ നിരന്തരം പരാതിപ്പെട്ടതോടെ അന്വേഷണം കാസര്‍കോട് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് ആലക്കല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ സമര്‍ഥമായ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ ശിവാജിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് അദ്ദേഹത്തെ കണ്ടെത്തിയത്. ഉസ്മാന്റെ തിരോധാനത്തിന് ശേഷം മകളുടെ വിവാഹം നടന്നെങ്കിലും ഉസ്മാന്‍ എത്തിയിരുന്നില്ല. ഉസ്മാനെ കണ്ടെത്തുന്ന കാര്യത്തില്‍ ചീമേനി പൊലീസ് കയ്യൊഴിഞ്ഞതോടെ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് അന്വേഷണം മുംബൈയിലേക്ക് വരെ നീണ്ടത്.
  
Kasaragod, Kerala, News, Top-Headlines, Missing, Police, Case, Complaint, Crime Branch, Investigation, Missing man found after 3 years.

ഡിവൈഎസ്പി സതീഷിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ ലക്ഷ്മി നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത് പെരുമ്പള, രതീഷ് മാലാപ്പ് എന്നിവരാണ് മുംബൈയിലേക്ക് പോയി ഉസ്മാനെ തിരിച്ച് കൊണ്ട് വന്നത്. ജില്ലയില്‍ പഴക്കം ചെന്ന മിസിങ് കേസുകളിലെ വ്യക്തികളെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ചീമേനിയിലെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ ആശങ്കയ്ക്ക് പരിഹാരം കണ്ടത്.

Keywords: Kasaragod, Kerala, News, Top-Headlines, Missing, Police, Case, Complaint, Crime Branch, Investigation, Missing man found after 3 years.

Post a Comment