തുടക്കം എന്ന നിലയില്‍ റെയില്‍ ഇരട്ടപ്പാതയുടെ ഇരുവശങ്ങളിലുമുള്ള കാടുകളാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നീക്കുന്നത്. പാതയുടെ നടുവിലുള്ള പുല്‍ കാടുകള്‍ ഗ്രാസ് കടര്‍ ഉപയോഗിച്ച് പിന്നീട് നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളാണ് ദിവസേന നാങ്കി, കൊപ്പളം പടിഞ്ഞാറ് പ്രദേശത്തുനിന്നും റെയില്‍പാളം മുറിച്ച് കടന്ന് മൊഗ്രാല്‍ ഗവ. സ്‌കൂളിലേക്കും, ടൗണിലേക്കും പോകുന്നത്. പാളം കാട് മൂടി കിടക്കുന്നതിനാല്‍ ട്രെയിന്‍ വരുന്നത് കാണാന്‍ സാധിക്കാത്തത് മൂലം പ്രദേശവാസികളും, രക്ഷിതാക്കളും അനുഭവിക്കുന്ന ആശങ്ക മാധ്യമങ്ങളില്‍ വര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ നടപടി സ്വീകരിച്ചത്.
Keywords: Latest-News, Kerala, Kasaragod, Mogral, Top-Headlines, Railway-track, Cleaning, Cleaning work started on the railway tracks.
< !- START disable copy paste -->