Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | ബഹ്‌റൈനില്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി നിര്‍മാണ തൊഴിലാളി മരിച്ചു

Bahrain: Worker died in highway crash #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

മനാമ: (www.kasargodvartha.com) ബഹ്‌റൈനില്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി നിര്‍മാണ തൊഴിലാളി മരിച്ചു. മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടമുണ്ടായത്.

നിയന്ത്രണംവിട്ട വാഹനം ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ റോഡ് പണിയിലേര്‍പ്പെട്ടിരുന്ന റോഡ് നിര്‍മാണ തൊഴിലാളികളിലേക്കും ഒരു പൊലീസ് വാഹനത്തിലേക്കും പാഞ്ഞുകയറുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

Manama, news, Gulf, World, Car, Accident, Vehicle, Bahrain: Worker died in highway crash.

പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് തുടര്‍ നിയമ നടപടികള്‍ ആരംഭിച്ചു. അതേസമയം കഴിഞ്ഞ ദിവസം രാത്രി ബഹ്‌റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടിരുന്നു. ഇസ്തിഖ്‌ലാല്‍ ഹൈവേയിലായിരുന്നു അപകടം. 32 വയസുകാരിയാണ് മരിച്ചത്.

Keywords: Manama, news, Gulf, World, Car, Accident, Vehicle, Bahrain: Worker died in highway crash.

Post a Comment