വി സി നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചവരാണ് ഹരജിക്കാര്‍. 2019ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 223 പേര്‍ വിസി നിയമനത്തിന് അപേക്ഷ അയച്ചിരുന്നു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിയ അഞ്ചംഗ സെലക്ഷന്‍ കമിറ്റി ഇവരില്‍ നിന്ന് 16 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു.
അവരില്‍ നിന്ന് അഞ്ചുപേര്‍ ഉള്‍പെട്ട പാനലാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ രാഷ്ട്രപതിക്ക് കേന്ദ്രസര്‍കാര്‍ കൈമാറിയത്. 16 പേര്‍ ഉള്‍പെട്ട ചുരുക്ക പട്ടിക സമര്‍പിക്കാതെ താല്‍പര്യമുള്ള അഞ്ചുപേരുടെ മാത്രം പട്ടികയാണ് നല്‍കിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ പാനല്‍ ചാന്‍സിലര്‍ കൂടിയായ രാഷ്ട്രപതി തള്ളുകയും പുതിയ പാനല്‍ ആവശ്യ പ്പെടുകയും ചെയ്തിരുന്നു. ആദ്യം നല്‍കിയ അഞ്ചു പേര്‍ ഒഴികെ ബാക്കിയുളള 11പേരില്‍ നിന്ന് പാനല്‍ തയ്യാറാക്കുന്നതിന് പകരം അവരെ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ കമിറ്റി വീണ്ടും തയ്യാറാക്കിയ പാനലില്‍ നിന്നാണ് ചാന്‍സലര്‍, വിസിയെ തെരഞ്ഞെടുത്തതെന്നാണ് ഹരജിക്കാരുടെ വാദം. അതുകൊണ്ട് തന്നെ നിയമനം നിയമവിരുദ്ധമാണന്നും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Central University, University, Controversy, High-Court, Government, Central University of Kerala, Appointment of Central University of Kerala Vice Chancellor challenged.< !- START disable copy paste -->