മയ്യില്‍: (www.kasargodvartha.com) ജോലിക്കിടെ മരംപൊട്ടിവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. എരിഞ്ഞിക്കടവ് കാക്കടക്കവത്ത് പുതിയ പുരയില്‍ നജീബാ(46)ണ് മരിച്ചത്. വ്യാഴാഴ്ച കണ്ടക്കൈയില്‍ മരം മുറിക്കുന്നതിനിടെയാണ് മുറിച്ചു കൊണ്ടിരിക്കുന്ന മരം നജീബിന്റെ ദേഹത്ത് പതിക്കുന്നത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വെള്ളിക്കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പരേതനായ മമ്പിയന്‍ ഉമ്മര്‍-മറിയ ദമ്പതികളുടെ മകനാണ് നജീബ്. ഭാര്യ: ഹസീന. മക്കള്‍: നിഹാല്‍, നൗഫാന്‍, നൗഫിദ്, സഹോദരങ്ങള്‍: റിനാസ്, റാബിയ, റഫീന.
You Might Also Like:
തെരുവ് നായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര; വിഡിയോ വൈറലായി
Keywords: Tree fell on body while cutting and met tragic end, Kannur, News, Accidental Death, Hospital, Treatment, Kerala.
Keywords: Tree fell on body while cutting and met tragic end, Kannur, News, Accidental Death, Hospital, Treatment, Kerala.