Join Whatsapp Group. Join now!
Aster MIMS 10/10/2023

Wasp nest | ജനവാസ മേഖലയിൽ ഭീഷണി ഉയർത്തി ഭൂതപ്പാനി; കുട്ടികളടക്കം കടന്നുപോകുന്ന വഴിയിൽ ആശങ്കയോടെ ജനങ്ങൾ

Public in panic because of wasp nest#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com) ജനവാസ മേഖലയിൽ ഭീഷണി ഉയർത്തി ഭൂതപ്പാനി. തളങ്കര ഹാശിം സ്ട്രീറ്റിൽ സുബൈർ വാചികയുടെ പറമ്പിലെ തെങ്ങിലാണ് ആശങ്ക ഉയർത്തി കടന്നല്‍ക്കൂട്ടങ്ങൾ കൂട് കെട്ടിയിരിക്കുന്നത്. ഭീതി മൂലം വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
  
Thalangara, Kasaragod, Kerala, News, Top-Headlines, Latest-News, Road, Students, Issue, Natives, Public in panic because of wasp nest.

ജനവാസ മേഖലയും കുട്ടികളടക്കം നിരവധി പേർ കടന്നുപോകുന്ന ഇടവും ആയതിനാൽ എപ്പോൾ വേണമെങ്കിലും കടന്നൽക്കൂട്ടം ഇളകാനും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കടന്നല്‍ കൂടുകൂട്ടിയതോടെ കാല്‍നടയായി പോകുന്നവരടക്കം ഇതുവഴി സഞ്ചരിക്കുന്നവര്‍ വലിയ ഭീതിയിലാണ്.

ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഭൂതപ്പാനിയെ ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Keywords: Thalangara, Kasaragod, Kerala, News, Top-Headlines, Latest-News, Road, Students, Issue, Natives, Public in panic because of wasp nest.

Post a Comment