Join Whatsapp Group. Join now!
Aster MIMS 10/10/2023

Tragedy | മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തൂക്കുപാലത്തില്‍ നിന്നെടുത്ത ഫോടോകള്‍ രഞ്ജുവിന്റെയും വിജിതിന്റെയും ഒടുവിലത്തെ ഓര്‍മ ചിത്രങ്ങളായി

Memory pictures of Ranju and Vijit, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com) കരിച്ചേരി മുനമ്പം തൂക്കുപാലത്തില്‍ നിന്നെടുത്ത ചിത്രങ്ങള്‍ രഞ്ജുവിന്റെയും വിജിതിന്റെയും ഒടുവിലെത്തെ ഓര്‍മ ചിത്രങ്ങളായി. ചെന്നൈയില്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്ന കംപനിയില്‍ രണ്ടുവര്‍ഷം മുമ്പ് വരെ ഒന്നിച്ചു ജോലി ചെയ്തവരായിരുന്നു ബുധനാഴ്ച കരിച്ചേരി മുനമ്പം തൂക്ക് പാലത്തിന് സമീപം മുങ്ങി മരിച്ച തിരുവനന്തപുരം കടയ്ക്കാവുരിലെ രഞ്ജുവും കൊല്ലത്തെ വിജിത്തും ഒപ്പം വന്ന തിരുവന്തപുരം സ്വദേശി വൈശാഖും കാസര്‍കോട്ടുകാരായ മുനമ്പം കല്ലള്ളിയിലെ ശ്രീ വിഷ്ണുവും കുമ്പളയിലെ അബ്ദുല്‍ ഖാദര്‍ സിനാനും പരനടുക്കത്തെ വിഷ്ണുവും.
               
Latest-News, Kerala, Kasaragod, Top-Headlines, Tragedy, Obituary, Drown, Died, Accident, Accidental-Death, Memory pictures of Ranju and Vijit.

ഓണത്തിന് ശേഷം ഒന്നിച്ച് ടൂര്‍ പോകുന്നതിനാണ് ആത്മാര്‍ഥ സുഹൃത്തുക്കള്‍ കാസര്‍കോട്ട് ഒത്തുകൂടിയത്. 25ന് ഗോവയില്‍ പോയി ബുധനാഴ്ച റാണീപുരവും കണ്ട് മുനമ്പത്തെ ശ്രീവിഷ്ണുവിന്റെ വീട്ടില്‍ വന്ന് തൂക്ക് പാലവും കണ്ട് ശ്രീ വിഷ്ണുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ച് രാത്രിയിലുള്ള മലബാര്‍ എക്‌സ്പ്രസിന് തിരിച്ചു പോകാനാണ് തീരുമാനിച്ചിരുന്നത്. തൂക്ക് പാലം കണ്ട ശേഷം നീന്തല്‍ വശമുള്ള രഞ്ജുവും വിജിത്തും ശ്രീവിഷ്ണുവും വിഷ്ണുവും പുഴയിലിറങ്ങി നീന്താന്‍ തീരുമാനിക്കുകയായിരുന്നു.
           
Latest-News, Kerala, Kasaragod, Top-Headlines, Tragedy, Obituary, Drown, Died, Accident, Accidental-Death, Memory pictures of Ranju and Vijit.

ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ജോലിക്കാരനായ ശ്രീവിഷ്ണുവിന്റെ മാതാവ് തൂക്ക് പാലം കാണാന്‍ പോകുമ്പോള്‍ തന്നെ പുഴയില്‍ ഇറങ്ങരുതെന്നും അടിയൊഴുക്ക് ഉണ്ടെന്ന കാര്യവും അറിയിച്ചിരുന്നു. പുഴയിലെ തെളിനീര്‍ കണ്ടതോടെയാണ് നീന്തി കുളിക്കാന്‍ തീരുമാനിച്ച് നാലുപേര്‍ പുഴയിലിറങ്ങിയത്. നീന്തല്‍ വശമില്ലാത്ത വൈശാവും സിനാനും കരയില്‍ നിന്ന് ഇവരുടെ നീന്തല്‍ ആസ്വദിക്കുമ്പോഴാണ് രഞ്ജുവും വിജിത്തും ഒഴുക്കില്‍ പെട്ടത്. അപകടം മനസ്റ്റിലാക്കിയ ശ്രീവിഷ്ണുവും വിഷ്ണുവും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് കണ്ട് തിരിച്ചു നീന്തി പുഴയുടെ തുരുത്തില്‍ കയറി.

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പൊലീസും തോണിയിറക്കിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. പെട്ടെന്ന് തന്നെ നാട്ടുകാര്‍ പുഴയ്ക്ക് കുറുകെയുള്ള ഷടര്‍ താഴ്ത്തിയതിനാല്‍ മുങ്ങി താഴ്ന്നവരുടെ മൃതദേഹം ഒഴുകി പോകാതെ തടുത്ത് നിര്‍ത്താന്‍ കഴിഞ്ഞു. നാലാള്‍ താഴ്ചയുള്ള പുഴയില്‍ നിന്നും മൃതദേഹങ്ങള്‍ മുങ്ങിയെടുക്കാന്‍ നാട്ടുകാര്‍ ഏറെ പണിപ്പെട്ടിരുന്നു. ഫയര്‍ഫോഴ്‌സ് രാത്രിയായതിനാല്‍ പുഴയിലിറങ്ങാന്‍ കഴിയാതെ കൊക്കയിട്ട് വലിച്ചുള്ള തിരച്ചിലാണ് നടത്തിയത്.

ഇവരുടെ അഞ്ച് സുഹൃത്തുക്കളും തിരച്ചിലിന് മൂകസാക്ഷികളായി മാറി. വിജിതിന്റെ മൃതദേഹം കിട്ടിയതോടെ ഇവര്‍ പൊട്ടിക്കരഞ്ഞു. രഞ്ജുവെങ്കിലും ജീവനോടെ തിരിച്ചു വരുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതിനിടെയാണ് പിന്നീട് ഒന്നര മണിക്കുറിന് ശേഷം ഉറ്റ സുഹൃത്തിന്റെ മൃതദേഹവും ഏതാണ്ട് അര്‍ധരാത്രിയോടെ നാട്ടുകാര്‍ പുറത്തെടുത്തത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Tragedy, Obituary, Drown, Died, Accident, Accidental-Death, Memory pictures of Ranju and Vijit.
< !- START disable copy paste -->

Post a Comment