Join Whatsapp Group. Join now!
Aster MIMS 10/10/2023

Injured | റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങികൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണു; തുണിക്കട ഉടമയ്ക്ക് ഗുരുതര പരിക്ക്

Man Falls While trying to jump on moving train; injured #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (www.kasargodvartha.com) റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങികൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരനായ തുണിക്കട ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയും തൃക്കരിപ്പൂർ ടൗണിൽ തട്ടം ടെക്സ്സ്റ്റെയിൽസ് ഉടമയുമായ അബ്ദുർ റശീദിന് (45) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച സന്ധ്യയോടെ തൃക്കരിപ്പൂർ റെയിൽവെ സ്റ്റേനിൽ വെച്ചാണ് അപകടം സംഭവിച്ചത്.
                
Man Falls While trying to jump on moving train; injured, Kerala, Kasaragod, News,Top-Headlines,Injured,Railway station,Man,Mangalore,Kannur,hospital,Train.

മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ സ്‌റ്റേഷനിൽ നിർത്തി യാത്ര തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിച്ച റശീദ് താഴെ വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ് ഫോമിലുമായി തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. ട്രെയിനിറങ്ങിയവർ സംഭവം കണ്ട് നിലവിളിച്ചതിനാൽ പെട്ടെന്ന് ട്രെയിൻ നിർത്തിയത് കൊണ്ട് ട്രാകിനുള്ളിലേക്ക് വീണില്ല.
     
Man Falls While trying to jump on moving train; injured, Kerala, Kasaragod, News,Top-Headlines,Injured,Railway station,Man,Mangalore,Kannur,Hospital,Train.

യാത്രക്കാർ ചേർന്ന് ഉടൻ തൃക്കരിപ്പൂരിലെ ആശുപത്രിയിലും അതിന് ശേഷം കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ് പ്ലാറ്റ് ഫോമിൽ രക്തം തളം കെട്ടിയിരുന്നു. കൈക്കും പരിക്കുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന റശീദ് അപകടനില തരണം ചെയ്തിട്ടില്ല.

മറ്റ് ട്രെയിനുകളിൽ നിന്നും വ്യത്യസ്തമായി വിട്ട ഉടനെ വേഗത കൂടുന്ന മെമുവിൽ ചാടിക്കയറാൻ നോക്കിയ പലരും അപകടത്തിനിരയായിട്ടുണ്ട്.

Keywords: Man Falls While trying to jump on moving train; injured, Kerala, Kasaragod, News,Top-Headlines,Injured,Railway station,Man,Mangalore,Kannur,Hospital,Train.


Post a Comment