ന്യൂഡെൽഹി: (www.kasargodvartha.com) രാജ്യത്ത് കോടിക്കണക്കിന് ജീവനക്കാർക്ക് പിഎഫ് അകൗണ്ട് ഉണ്ട്. എല്ലാ മാസവും ജീവനക്കാരന്റെ ശമ്പളത്തിന്റെ കുറച്ച് ഭാഗം എടുത്ത് പിഎഫ് അകൗണ്ടിൽ നിക്ഷേപിക്കുന്നു. പിഈ തുക ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്നു. അതേസമയം, പിഎഫ് അകൗണ്ട് ഉടമകൾക്ക് സാമൂഹിക സുരക്ഷ നൽകുന്നതിനായി ഇപിഎഫ്ഒ (EPFO) കഴിഞ്ഞ കുറേ മാസങ്ങളായി ഇ-നോമിനേഷൻ (EPFO E-Nomination) കാംപയിൻ നടത്തുന്നുണ്ട്. നിങ്ങൾ ഇതുവരെ പിഎഫ് അകൗണ്ടിൽ ഇ-നോമിനേഷൻ ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം ചെയ്യേണ്ടതുണ്ട്.
ഇതിലൂടെ ഇപിഎഫ് അകൗണ്ട് ഉടമയ്ക്ക് അവരുടെ കുടുംബത്തിൽ നിന്ന് നോമിനിയെ നാമനിർദേശം ചെയ്യാൻ കഴിയും. അകൗണ്ട് ഉടമയ്ക്ക് മരണം സംഭവിച്ചാൽ ആനുകൂല്യങ്ങൾ നോമിനികൾക്ക് ലഭിക്കും. ജീവനക്കാരന്റെ ജീവിതപങ്കാളി, പ്രായപൂർത്തിയാകാത്ത കുട്ടികൾ (ബയോളജികൽ അല്ലെങ്കിൽ ദത്തെടുത്തത്) എന്നിങ്ങനെയുള്ള വ്യക്തികളെ ഇപിഎഫ് അംഗത്തിന് നോമിനിയായി നാമനിർദേശം ചെയ്യാം.
നേട്ടങ്ങൾ
ഇ-നോമിനേഷൻ നടത്തിയാൽ, പിഎഫ് അകൗണ്ട് ഉടമ നിർഭാഗ്യകരമായി മരണപ്പെട്ടാൽ ക്ലെയിം സെറ്റിൽമെന്റ് ഓൺലൈനായി എളുപ്പത്തിൽ ചെയ്യാം. ഇതിൽ ഏഴ് ലക്ഷം രൂപയുടെ മരണ ഇൻഷുറൻസ് പരിരക്ഷയും ഉൾപെടുന്നു. എംപ്ലോയി ഡെപോസിറ്റ് ലിങ്ക്ഡ് സ്കീമിന് (EDLI) കീഴിലാണ് ഇപിഎഫ്ഒ ഈ സൗകര്യം നൽകുന്നത്. ഇപിഎഫ്ഒ നൽകുന്ന സൗജന്യ ഇൻഷുറൻസ് സൗകര്യമാണിത്. ഇതിനായി പ്രത്യേകം പണം നിക്ഷേപിക്കേണ്ടതില്ല. ഇപിഎഫ് പോർടലിൽ ഇ-നോമിനേഷൻ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, തൊഴിലുടമയ്‌ക്കോ മുൻ തൊഴിലുടമയ്‌ക്കോ നിങ്ങൾ രേഖകളൊന്നും അയയ്‌ക്കേണ്ടതില്ല.
ഇ-നോമിനേഷൻ എങ്ങനെ ചെയ്യാം?
1. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് epfindia(dot)gov(dot)in സന്ദർശിക്കുക.
2. ഇവിടെ Service ടാബിലെ For Employees എന്ന വിഭാഗത്തിലേക്ക് പോവുക. തുടർന്ന് Member UAN/ Online Service (OCS/OTP) ക്ലിക് ചെയ്യുക.
3. അതിനുശേഷം യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് 'Manage Tab’ ൽ നിന്ന് ‘E-nomination’ തെരഞ്ഞെടുക്കുക. ഇനി നോമിനിയുടെ പേരും ഫോടോയും മറ്റ് വിവരങ്ങളും സമർപിച്ച് Save ക്ലിക് ചെയ്യണം.
4. ഈ പ്രക്രിയ ചെയ്ത ശേഷം, എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ സംരക്ഷിക്കുന്നതിന്, Yes ക്ലിക് ചെയ്യുക. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ നോമിനികളെ ചേർക്കണമെങ്കിൽ Add Family Details ക്ലിക് ചെയ്യുക.
5. ഇതിനുശേഷം, എല്ലാ ‘Nomination Details' ക്ലിക് ചെയ്ത് എല്ലാ നോമിനികളുടെയും വിഹിതം എത്രയെന്ന് നൽകുക. ഇത് ചെയ്ത്, 'Save EPF Nomination’ ക്ലിക് ചെയ്യുക.
6. അടുത്ത ഘട്ടം OTP ക്കായി E-Sign-ൽ ക്ലിക് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ OTP വരും. ഈ ലളിതമായ പ്രക്രിയയിലൂടെ ഇ-നോമിനേഷൻ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും.
Keywords: New Delhi, India, News, Top-Headlines, Cash, Information, How To Do E-Nomination In EPFO; Know The Process.
EPFO Updates | പിഎഫ് അകൗണ്ട് ഉടമകൾ ശ്രദ്ധിക്കുക: കുടുംബത്തിന് 7 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും; ഉടൻ തന്നെ ഇക്കാര്യം ചെയ്യുക; വിശദാംശങ്ങൾ അറിയാം
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍How To Do E-Nomination In EPFO; Know The Process