Join Whatsapp Group. Join now!
Aster MIMS 10/10/2023

Retirement | മുൻ ഇൻഡ്യൻ യൂത് ഫുട്ബോൾ താരം പി സുരേന്ദ്രൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിക്കുന്നു

Former Indian youth football player P Surendran retires from Public Works Department #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃക്കരിപ്പൂർ:  (www.kasargodvartha.com) മുൻ ഇൻഡ്യൻ യൂത് ഫുട്ബോൾ താരം പി സുരേന്ദ്രൻ പൊതുമരാമത്ത വകുപ്പിൽ സീനിയർ സെക്ഷൻ ഗ്രേഡ് ഓഫീസ് അറ്റൻഡന്റായി വിരമിക്കുന്നു. 1999-ൽ കാസർകോട്ട് ജില്ലാ പി എസ് സി വഴി സ്പോർട്സിന്റെ മാർകോടുകൂടി അഞ്ചാം റാങ്കിൽ പൊതുമരാമത്ത് മഞ്ചേശ്വരം റോഡ്സ് സെക്ഷനിൽ പ്യൂണായാണ് സുരേന്ദ്രന് ജോലി ലഭിച്ചത്.


കാസർകോട് റോഡ്സ് ഡിവിഷൻ, കാസർകോട് റോഡ്സ് സെക്ഷൻ, കണ്ണൂർ റോഡ്സ് സെക്ഷൻ, കണ്ണൂർ റോഡ്സ് ഡിവിഷൻ, കണ്ണൂർ റോഡ്സ് സബ് ഡിവിഷൻ, കണ്ണൂർ ഇലക്ട്രോണിക്സ് സബ് ഡിവിഷൻ, കണ്ണൂർ ക്വാളിറ്റി സബ് ഡിവിഷൻ, തളിപ്പറമ്പ് കെട്ടിട ഭാഗം എന്നിവിടങ്ങളിൽ ജോലി ചെയ്ത സുരേന്ദ്രൻ വെള്ളിയാഴ്ചയാണ് വിരമിക്കുന്നത്.
  
Kerala,kasaragod,news,Football,Minister,psc,  Former Indian youth football player P Surendran retires from Public Works Department

പയ്യന്നൂർ കോളജ് സ്പോർട്സ് ഹോസ്റ്റലിൽ കൂടി ഫുട്ബോൾ രംഗത്ത് തിളങ്ങിയ താരമാണ് സുരേന്ദ്രൻ. കാസർകോട് ജില്ലാ സീനിയർ - ജൂനിയർ, സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ഗോൾ കീപറായി തിളങ്ങാൻ സാധിച്ചു. പയ്യന്നൂർ ഇന്റർ കോളജ് ഫുട്ബോൾ, ഖോ-ഖോ, കബഡി ടീമുകളിൽ കളിച്ച് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സുരേന്ദ്രൻ സജീവ എൻജിഒ അസോസിയേഷൻ പ്രവർത്തകനാണ്.

ഭാര്യ: ശോഭ. മക്കൾ: ആദിത്യ, അദ്വൈദ്.

Keywords: Kerala,kasaragod,news,Football,Minister,psc,  Former Indian youth football player P Surendran retires from Public Works Department

Post a Comment