city-gold-ad-for-blogger
Aster MIMS 10/10/2023

Felicitation | കാസര്‍കോട്ടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍; അംഗീകാരം ലഭിച്ചത് റെയില്‍വേ പൊലീസിലെ രണ്ട് പേര്‍ക്കും ഡോഗ് സ്‌ക്വാഡിലെ ട്രെയിനർക്കും

കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ - ട്രെയിനിംഗ് മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ലഭിച്ചു. അംഗീകാരം ലഭിച്ചത് റെയില്‍വേ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഡോഗ് സ്‌ക്വാഡിലെ ട്രെയിനർക്കുമാണ്.
           
Felicitation | കാസര്‍കോട്ടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍; അംഗീകാരം ലഭിച്ചത് റെയില്‍വേ പൊലീസിലെ രണ്ട് പേര്‍ക്കും ഡോഗ് സ്‌ക്വാഡിലെ ട്രെയിനർക്കും

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവിനെ മണിക്കൂറുകൾക്കകം പിടികൂടാൻ കഴിഞ്ഞ കാസർകോട് റെയിൽവേ പൊലീസ് എ എസ് ഐ പ്രകാശൻ, റെയിൽവെ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗാധരൻ എന്നിവർക്കാണ് കുറ്റാന്വേഷണ മികവിന് ഡി ജി പിയുടെ പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.

ബേഡകം പെർളടുക്കം ടൗണിൽ ക്വാർടേർസിൽ താമസിക്കുന്ന ഉഷ (35) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്ത്രപൂർവ്വം ട്രെയിൻ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് അശോകനെ (44) സംശയം തോന്നി പിടികൂടാൻ കഴിഞ്ഞത് ഇരുവരുടെയും അന്വേഷണ മികവ് കൊണ്ടായിരുന്നു.
               
Felicitation | കാസര്‍കോട്ടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍; അംഗീകാരം ലഭിച്ചത് റെയില്‍വേ പൊലീസിലെ രണ്ട് പേര്‍ക്കും ഡോഗ് സ്‌ക്വാഡിലെ ട്രെയിനർക്കും

ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻതുക നഷ്ടപ്പെട്ടതിനെ തുടർന്ന് വീടുവിട്ട പത്തനംതിട്ട സ്വദേശിനിയായ 35 കാരിയെ കാസർകോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടാൻ കഴിഞ്ഞതും ഇവരുടെ അന്വേഷണ മികവിന് അംഗീകാരം ലഭിക്കാൻ കാരണമായി.

മേൽപ്പറമ്പിൽ നിന്നും നാടുവിട്ട യുവാവിനെ കണ്ടെത്താൻ കഴിഞ്ഞതും റെയിൽവേ പൊലീസിലെ ഉദ്യോഗസ്ഥരുടെ മികവ് കൊണ്ടായിരുന്നു.

കേരള പൊലീലെ ഡോഗ് ട്രെയിനറും എസ്.ഐയുമായ ലോഹിതാക്ഷന് ആത്മാത്ഥയുംപ്രവർത്തന മികവും കണക്കിലെടുത്താണ് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.

2001 മുതൽ ഡോഗ് സ്വാഡിലുള്ള ലോഹിതാക്ഷൻ പൊലീസ് നായയെ നിയന്ത്രിക്കുകയും പിന്നീട് ഡോഗ് ട്രെയിനറായി പ്രവർത്തിച്ചു വരികയുമാണ്.

തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ഡോഗ് ട്രെയിനിംഗ് ഇൻസ്ട്രക്ടറായി പ്രവർത്തിച്ചു വരുന്ന ലോഹിതാക്ഷൻ ഇപ്പോൾ ഇടുക്കി കുട്ടിക്കാനത്ത് കെ എ പി അഞ്ചാം ബറ്റാലിയിനിൽഡോഗ് ട്രെയിനിംഗ് ഇൻട്രക്ടറും കാസർകോട് ഡോഗ് സ്വാഡ് ഇൻചാർജുമാണ്.

പിലിക്കോട് സ്വദേശികളാണ് പ്രകാശനും ലോഹിതാക്ഷനും. ഗംഗാധരൻ ചെറുവത്തൂ ചെക്ക് പോസ്റ്റ് സ്വദേശിയാണ്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police-Officer, Police, Felicitation, Felicitated, Honoured, DGP's badge of honor for excellence in investigation and training for Kasaragod police officers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL