ക്ലാസ് വിട്ടതിന് ശേഷവും വീട്ടിലേക്ക് പോകാതെ സംഘടിച്ച് നില്‍ക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ റോഡിൽ മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്താണ് വിദ്യാർഥികൾ തമ്മിൽ തല്ലുന്നത്. വ്യാഴാഴ്ച വൈകീട്ട് ക്ലാസ് വിട്ടതിന് ശേഷവും പൊരിഞ്ഞ അടി നടന്നു. പിങ്ക് പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും നിയന്ത്രിക്കാനാകാത്തതോടെ വിരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ സിഐ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് ലാതിയുമായി ഇറങ്ങിയതോടെ വിദ്യാർഥികൾ ചിതറിയോടി.
നാട്ടുകാരായ വിദ്യാർഥികളും തളങ്കരയിലെ സ്‌കൂളിൽ പഠിക്കുന്ന പുറത്ത് നിന്നുള്ള വിദ്യാർഥികളും ഏതോ വിരോധത്തിൻ്റെ പേരിൽ ചേരിതിരിഞ്ഞതാണ് അടിപിടിയുടെ തുടക്കമെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ കാരണവും അജ്ഞാതമാണ്. പൊലീസിന്റെ സ്ഥിരം സാന്നിധ്യം ഇവിടെയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഏറ്റുമുട്ടലില്‍ ആവർത്തിച്ചാൽ സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി തല്ലിൽ പങ്കടുത്തവരെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
You Might Also Like:
Keywords: Thalangara, Kerala, Kasaragod, News, Top-Headlines, Attack, Students, School, Police, Custody, Clash between student groups on road.< !- START disable copy paste -->