ടൗണ്‍ സിപിഎ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പടികൂടിയത്. സെന്‍ട്രല്‍ ജയിലിലെ പാചക പുരയില്‍ നിന്ന് പച്ചക്കറിക്കൂമ്പാരത്തില്‍ പരിശോധനക്കിടയിലാണ് പാകറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്കാണ് കഞ്ചാവ് ശേഖരവുമായി ഓടോറിക്ഷ ജയിലിലെത്തിയതെന്നും ജയിലില്‍ കഞ്ചാവ് എത്തിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
മുഹമ്മദ് ബശീര്‍ സഞ്ചരിച്ച കെഎല്‍ 14 എം 9991 നമ്പര്‍ ഓടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയിലിലേക്ക് കഞ്ചാവ് കടത്തിയ ഓടോറിക്ഷ കാസര്‍കോട് സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ബശീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
You Might Also Like:
Keywords: Latest-News,Kerala,Kannur,kasaragod,Crime,Arrested,accused,Central Jail, Ganja, Cannabis smuggled to Kannur Central Jail; auto-rickshaw driver arrested.
< !- START disable copy paste -->