Join Whatsapp Group. Join now!
Aster mims 04/11/2022

Agriculture | കുഞ്ഞിക്കണ്ണന്‍ നായരുടെ കൃഷി ഭൂമിയിൽ അനുഭവങ്ങളുടെ നേർസാക്ഷ്യം പകർന്ന് കൃഷി പാഠശാല; കൗതുകമായി വേറിട്ട കാർഷിക രീതികൾ

Agriculture class held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com)
കാട്ടാനക്കൂട്ടങ്ങളെയും കാട്ടുമൃഗങ്ങളെയും അതിജീവിച്ച് മാലോം പുഞ്ചയിലെ ഔവാടക്കൻ കുഞ്ഞിക്കണ്ണന്‍ നായർ ഒരുക്കിയ കൃഷി തോട്ടത്തിൽ ബളാൽ കൃഷി ഭവന്റെ നേതൃത്വത്തിൽ നടത്തിയ കൃഷി പാഠശാല കർഷകർക്ക് പുത്തനറിവ് പകർന്നു. കേരള സർകാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ കാസർകോടിന്റ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കർഷകർക്ക് വേറിട്ട അനുഭവങ്ങൾ പകർന്ന കൃഷി പാഠശാല ഒരുക്കിയത്.
 
Vellarikundu, Kasaragod, Kerala, News, Top-Headlines, Agriculture, Farmer, Government, Farmer, Agriculture class held.

കൃഷിഭവൻ പരിധിയിലെ സ്ത്രീകൾ അടക്കമുള്ള അനവധി കർഷകരാണ് കാർഷിക പാഠശാലയിൽ പങ്കെടുത്തത്. വിത്തുകൾ പാകുന്നത് മുതൽ അവയ്ക്കുള്ള വളപ്രയോഗങ്ങളും മീൻ വളർത്തലിന്റെ സാധ്യതകളും ഒപ്പം കാർഷിക രംഗത്തെ പരീക്ഷണങ്ങളും തൈകൾ ബഡ്ഡ്ഡ് ചെയ്യുന്ന രീതികളും പാഠശാലയിൽ കർഷകർക്ക് മുൻപിൽ വിവരിക്കുന്ന ക്ലാസുകളും നടന്നു.

ബളാൽ കൃഷി ഭവൻ ഇത്തവണ മികച്ച കർഷകനായി ആദരിച്ച ഔവ്വാടക്കൻ കുഞ്ഞിക്കണ്ണന്‍ നായർ, പുഞ്ച എന്ന ഉൾപ്രദേശത്ത്‌ ഒരുക്കിയ അമ്മ എന്നപേരിലുള്ള കൃഷി ഫാമും, പ്രത്യേകതകളും മനസിന് കുളിർമയും പകരുന്ന കാഴ്ചകളും വേറിട്ട കൃഷിരീതികളും എല്ലാം പാഠശാലയിൽ പങ്കെടുത്ത കർഷകർക്ക് അനുഭവങ്ങളുടെ നേർസാക്ഷ്യം പകർന്നു.
  
Vellarikundu, Kasaragod, Kerala, News, Top-Headlines, Agriculture, Farmer, Government, Farmer, Agriculture class held.

വിവിധ ഇനം കോഴികൾ, താറാവുകൾ, പക്ഷികൾ, മുയൽ, ചെമ്മരിയാട് മുതലുള്ള വിവിധ ഇനം ആടുകൾ, പശുക്കൾ ഒപ്പം കുതിര ഉൾപെടെയുള്ളവയും വർണ മീനുകളും പൂക്കളുമൊക്കെ കുഞ്ഞിക്കണ്ണന്‍ നായരുടെ കൃഷി തോട്ടത്തിന് ചാരുത പകരുന്നു. ഒരുദിവസം മുഴുവൻ നീണ്ടുനിന്ന പാഠശാല ബളാൽ പഞ്ചായത് വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത് അംഗം ജോസഫ് വർക്കി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെസിയ ചെറിയാൻ, അസി. കൃഷി ഓഫീസർ എസ് രമേഷ് കുമാർ, ശ്രീഹരി വി, അശ്വിൻ കൃഷ്ണൻ, എബി എം ബാബു, റിജിൽ റോയ് എന്നിവർ പ്രസംഗിച്ചു.

Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, Agriculture, Farmer, Government, Farmer, Agriculture class held.

Post a Comment