city-gold-ad-for-blogger
Aster MIMS 10/10/2023

Missing | സുഹൃത്തിന്റെ വീട്ടില്‍ എത്തിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ 2 യുവാക്കളെ പുഴയില്‍ കാണാതായി

ബേഡകം: (www.kasargodvartha.com) സുഹൃത്തിന്റെ വീട്ടില്‍ എത്തിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ട് തിരുവ യുവാക്കളെ പുഴയില്‍ കാണാതായി.
          
Missing | സുഹൃത്തിന്റെ വീട്ടില്‍ എത്തിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ 2 യുവാക്കളെ പുഴയില്‍ കാണാതായി

തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി രഞ്ജു (24), കൊല്ലം സ്വദേശി വിജിത്ത് (23) എന്നിവരെയാണ് കരിച്ചേരി പുഴയിലെ മുനമ്പം ഭാഗത്ത് വെച്ച് പുഴയില്‍ കാണാതായത്.
       
Missing | സുഹൃത്തിന്റെ വീട്ടില്‍ എത്തിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ 2 യുവാക്കളെ പുഴയില്‍ കാണാതായി

ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ഇവര്‍ കുളിക്കാനെന്ന് പറഞ്ഞ് പോയത്. സന്ധ്യയോടെയാണ് ഇവരെ കാണാതായ വിവരം പൊലീസിലറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. പുഴയില്‍ നല്ല അടിയൊഴുക്കുള്ളതായി നാട്ടുകാര്‍ പറയുന്നു.

ചെന്നൈയില്‍ രണ്ട് വര്‍ഷം മുമ്പ് വഹനങ്ങളുടെ പാര്‍ട്‌സ് നിര്‍മിക്കുന്ന കംപനിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന മുനമ്പം കല്ലളിയിലെ ശ്രീ വിഷ്ണുവിന്റെ വീട്ടില്‍ വന്നതായിരുന്നു ഇവര്‍. തിരുവനന്തപുരത്തെ വൈശാഖ്, കുമ്പളയിലെ അബ്ദുല്‍ ഖാദര്‍ സിനാന്‍, പരവനടുക്കത്തെ വിഷ്ണു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

25ന് ടൂറിനായി വന്ന ഇവര്‍ സുഹൃത്തുക്കളുമൊത്ത് ഗോവയില്‍ പോയി ബുധനാഴ്ച റാണിപുരത്ത് എത്തി വൈകീട്ട് മൂന്ന് മണിയോടെയാണ് മുനമ്പത്തെ ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തിയത്. നാലു മണിയോടെ മുനമ്പം തൂക്ക് പാലത്തിനടുത്ത് എത്തിയ ഇവരില്‍ നാലു പേരാണ് പുഴയില്‍ ഇറങ്ങിയത്.

രഞ്ജുവും വിജിത്തും ശ്രീവിഷ്ണുവും കുളിച്ചു കൊണ്ടിരിക്കെ രഞ്ജുവും വിജിത്തും ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പം ഉള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

മേല്‍പറമ്പ സി ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

പുഴയുടെ തുരുത്തില്‍ അകപ്പെട്ട കൂടെ ഉണ്ടായിരുന്നവരില്‍ രണ്ട് പേരെ നാട്ടുകാരുടെ സഹായത്തോടെ തോണിയില്‍ കരക്കെത്തിച്ചു. നാട്ടുകാരും കാസര്‍കോട് ഫയര്‍ ഫോഴ്‌സും മേല്‍പറമ്പിലെയും ബേഡകത്തെയും പൊലീസുദ്യോഗസ്ഥരും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Bedakam, Drown, Driver, Death, Kollam, Thiruvananthapuram, Youth, 2 youths went missing in river.
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL