Youth arrested | കാറില്‍ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് പ്രധാന കണ്ണി
Aug 3, 2022, 13:43 IST
കാസര്‍കോട്: (www.kasargodvartha.com) കാറില്‍ കടത്തുകയായിരുന്ന 16.600 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ചെ കാസര്‍കോട് ഡിവൈഎസ്പി വി വി മനോജ്, ഡിസിആര്‍ബി ഡിവൈഎസ്പി സിഎ അബ്ദുര്‍ റഹീം, കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത്കുമാര്‍, ജൂനിയര്‍ എസ്ഐ ആര് രാകേഷ് എന്നിവരുടെ നേതൃത്വത്തില്‍ മീപ്പുഗുരിയില്‍ വെച്ചാണ് കാഞ്ചാവ് വേട്ട നടത്തിയത്.
< !- START disable copy paste -->
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഡി ഗഫൂറി(40)നെയാണ് കെ എല്‍ 19 എംഇ 4090 റെനോള്‍ട് പള്‍സ് കാറില്‍ കടത്തികയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പളയില്‍ നിന്നും ചട്ടഞ്ചാലിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഡാന്‍സെഫ് ടീം അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍ രാജേഷ്, ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ്, ഹരീഷ്, കാസര്‍കോട് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കുമാര്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Kanjavu, Police Station, Accuse, Arrested, Police, Police-enquiry, Hosdurg, Car, Custody, Youth arrested with 16.600 kg of cannabis.
< !- START disable copy paste -->