ഉദുമ: (www.kasargodvartha.com) കാറും ബൈകും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം ബങ്കളത്തെ ഹാരിസി (32) നാണ് പരിക്കേറ്റത്. ഉദുമ ടൗണിൽ ചൊവ്വാഴ്ച വൈകീട്ട് 5.45 മണിയോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഉദുമയിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്ക്കാണ് ഗുരുതര പരിക്കുള്ളത്.
ഉദുമ പടിഞ്ഞാർ സ്വദേശികൾ സഞ്ചരിച്ച കാർ യുടേൺ എടുക്കുന്നതിനിടയിൽ ബേക്കൽ ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക് ശക്തിയായി കാറിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. ബൈകിലുണ്ടായിരുന്ന ഹാരിസ് 20 മീറ്റർ ദൂരത്തേക്ക് തെറിച്ചു വീണു. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Accident, Injured, Bike-Accident, Uduma, Car-Accident, Young man seriously injured in collision between car and bike.
< !- START disable copy paste -->
إرسال تعليق