city-gold-ad-for-blogger
Aster MIMS 10/10/2023

Snake Bite | തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീക്ക് പാമ്പ് കടിയേറ്റു; കടിച്ച പാമ്പിനേയും പരിക്കേറ്റ തൊഴിലാളിയേയും കൊണ്ട് നാട്ടുകാര്‍ ആശുപത്രിയിലേക്ക് ഓടിയത് 40 കിലോമീറ്റര്‍

/ സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീക്ക് പാമ്പ് കടിയേറ്റു. കടിച്ച പാമ്പിനേയും പരിക്കേറ്റ തൊഴിലാളിയേയും കൊണ്ട് നാട്ടുകാര്‍ ആശുപത്രിയിലേക്ക് ഓടിയത് 40 കിലോമീറ്റര്‍. വെസ്റ്റ് എളേരി പഞ്ചായതില്‍ പുങ്ങംചാലിലെ ഒരു വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റ കൊടിയംകുണ്ടിലെ ഓമന(52)യെയും കൊണ്ടാണ് ചികിത്സയ്ക്കായി പുങ്ങംചാലുകാര്‍ 40കിലോമീറ്റര്‍ അകലെ കാഞ്ഞങ്ങാടേക്ക് ഓടേണ്ടി വന്നത്.
              
Snake Bite | തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീക്ക് പാമ്പ് കടിയേറ്റു; കടിച്ച പാമ്പിനേയും പരിക്കേറ്റ തൊഴിലാളിയേയും കൊണ്ട് നാട്ടുകാര്‍ ആശുപത്രിയിലേക്ക് ഓടിയത് 40 കിലോമീറ്റര്‍

വെള്ളരിക്കുണ്ട് താലൂകില്‍ നിരവധി സര്‍കാര്‍ ആശുപത്രികള്‍ ഉണ്ടെങ്കിലും വിഷ ചികിത്സാ സൗകര്യങ്ങള്‍ ഒരിടത്തുമില്ല. കിടത്തി ചികിത്സ ഉണ്ടായിരുന്ന വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രം ബ്ലോക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും വിഷചികിത്സാസൗകര്യം ഒരുക്കിയിട്ടില്ല. സ്വകാര്യസ്ഥാപനങ്ങളിലും വീടുകളിലും വിഷ ചികിത്സകള്‍ നടക്കുന്നുണ്ടെങ്കിലും അവയൊന്നും അത്ര കണ്ട് വിശ്വസനീയവുമല്ല ഫലപ്രദവുമല്ല.

പാമ്പ് കടിയേറ്റാല്‍ ചികിത്സചിലവിലേക്കായി വനം വന്യജീവിവകുപ്പ് പണം നല്‍കുന്നുണ്ടെങ്കിലും കൃത്യമായ ബിലും ആശുപത്രി രേഖകളും ആവശ്യമാണ്. ഇത് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാതെ വരുന്നതിനാല്‍ വനം വകുപ്പിന്റെ നഷ്ടപരിഹാരം കിട്ടാന്‍ ബുദ്ധിമുട്ടും നേരിടും. തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ ഓമന നിര്‍ധന കുടുബത്തിലെ അംഗമാണ്. കൂലിപ്പണി എടുത്താണ് ഇവരുടെ കുടുബം കഴിയുന്നത്.

രക്ത മണ്ഡലി (അണലി) ഇനത്തില്‍പെട്ട പാമ്പാണ് ഓമനയെ കടിച്ചത്. തൊഴില്‍ സ്ഥലത്ത് നിന്ന് ഒപ്പമുള്ള തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ പിടികൂടി തല്ലികൊന്ന് ഭരണിയിലാക്കി പരിക്കേറ്റ വീട്ടമ്മയ്ക്ക് ഒപ്പം ആശുപത്രിയിലേക്കും കൊണ്ട് പോവുകയായിരുന്നു. പരിക്ക് ഗുരതരമല്ലെങ്കിലും ഐസിയുവിലാണ് ഓമന കഴിയുന്നത്.

ഏറ്റവും കൂടുതല്‍ പാമ്പുകടി ഏല്‍ക്കുന്ന മലയോര മേഖലയിലെ സര്‍കാര്‍ ആശുപത്രികളില്‍ വിഷചികിത്സാ കേന്ദ്രം തുടങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Keywords: Woman bitten by snake while working; Locals ran 40 km with snake and the injured women, Kerala, News, Top-Headlines, Vellarikundu, Snake bite, Treatment, Hospital, Woman, Injured.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL