Join Whatsapp Group. Join now!
Aster MIMS 10/10/2023

Kerala tells SC | ടാറ്റ ആശുപത്രി എൻഡോസൾഫാൻ രോഗികൾക്കുള്ള സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റാനാകില്ലെന്ന് സംസ്ഥാന സർകാർ സുപ്രീം കോടതിയിൽ; 'ഉപയോഗിക്കുന്നത് വാനരവസൂരി, കോവിഡ് രോഗികൾക്കുള്ള ഐസൊലേഷൻ വാർഡായി'

Tata hospital cannot be palliative care centre for endosulfan patients now: Kerala govt tells SC#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കോവിഡ് പരിചരണത്തിനായി നിർമിച്ച ടാറ്റ ട്രസ്റ്റ് ആശുപത്രി എൻഡോസൾഫാൻ രോഗികൾക്കുള്ള സാന്ത്വന പരിചരണ കേന്ദ്രമാക്കി (Palliative care centre) മാറ്റാനാകില്ലെന്ന് സംസ്ഥാന സർകാർ സുപ്രീം കോടതിയിൽ അറിയിച്ചു. ടാറ്റ ആശുപത്രിയെ വാനരവസൂരി സംശയിക്കുന്ന രോഗികളുടെ ഐസൊലേഷൻ വാർഡായും കോവിഡ് -19 രോഗികൾക്കുള്ള ഐസൊലേഷൻ വാർഡായും ജില്ലാ മാനസികാരോഗ്യ പദ്ധതികൾക്കായും ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് സെക്രടറി വി പി ജോയ് സത്യവാങ്മൂലത്തിൽ പറഞ്ഞു.
  
Kasaragod, Kerala, News, Top-Headlines, Hospital, Health, Government, COVID-19, Endosulfan, Endosulfan-victim, Treatment, Court, Tata hospital cannot be palliative care centre for endosulfan patients now: Kerala govt tells SC.

പകർച വ്യാധികൾ ബാധിച്ച വ്യക്തികൾക്കുള്ള ഐസൊലേഷൻ, ട്രീറ്റ്മെന്റ് സെന്റർ എന്ന നിലയിൽ നിന്ന് പിൻവലിച്ചതിന് ശേഷം മാത്രം ആശുപത്രി മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അതിന്റെ അനുയോജ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്ന് സർകാർ സുപ്രീം കോടതിയെ അറിയിച്ചതായി ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.

60 കോടി രൂപയ്ക്ക് 128 ഷിപിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ചാണ് ടാറ്റ ആശുപത്രി നിർമിച്ചിരിക്കുന്നത്. 80,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ആശുപത്രിയിൽ 551 കിടക്കകളുണ്ട്. എന്നാൽ വെള്ളിയാഴ്ച വരെ നാല് കോവിഡ് രോഗികൾ മാത്രമാണുള്ളത്. രണ്ടാഴ്ച മുമ്പ് വാനരവസൂരിയുടെ ലക്ഷണങ്ങളുമായി ഒരു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനാൽ രോഗിയെ ഡിസ്ചാർജ് ചെയ്തുവെന്ന് ടാറ്റ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ, ചികിത്സയിലുള്ള രോഗികൾക്കുള്ള ഡേകെയർ സെന്ററായി ആശുപത്രിയുടെ ഒരു ഭാഗം ഉപയോഗിക്കുന്നു. 'ഇത് മറ്റൊരു സ്ഥാപനത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇത് ടാറ്റ ആശുപത്രിയിലേക്ക് മാറ്റി', ഉദ്യോഗസ്ഥർ പറഞ്ഞു. ഡേകെയർ സെന്ററിൽ 20 ഓളം രോഗികളുണ്ട്.

ഐസൊലേഷൻ വാർഡായ ഒരു കണ്ടെയ്‌നറിൽ പ്രത്യേകം പ്രത്യേകം ബന്ധിപ്പിച്ച ശൗചായങ്ങളുള്ള മൂന്ന് സ്വതന്ത്ര മുറികളുണ്ട്. ക്വാറന്റൈൻ വാർഡുകൾക്കായി, ഓരോ കണ്ടെയ്‌നറിലും ഒരു പൊതുശൗചാലയമുള്ള അഞ്ച് കിടക്കകളുണ്ട്. മാനസികാരോഗ്യ ഡേകെയർ സെന്ററിന് പരമാവധി 20 കണ്ടെയ്നറുകൾ വേണ്ടിവരും.

അതേസമയം ശീതീകരിച്ച നൂറോളം കണ്ടെയ്‌നറുകൾ ഉപയോഗിക്കാതെ കിടക്കുകയാണ്. എൻഡോസൾഫാൻ ദുരിതബാധിതർ ടാറ്റ ആശുപത്രി പ്രവർത്തനരഹിതമായതിനാൽ തങ്ങളുടെ സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റണമെന്ന് സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ജില്ലയിലെ 38 പഞ്ചായതുകളിലും മൂന്ന് നഗരസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവർത്തനക്ഷമമായ പാലിയേറ്റീവ് കെയർ യൂനിറ്റുകൾ ഉണ്ടെന്ന് പറഞ്ഞാണ് പാലിയേറ്റീവ് കെയർ ആശുപത്രി എന്ന ആവശ്യം സർകാർ തള്ളിയത്. ഇതിൽ 13 കേന്ദ്രങ്ങൾ സെകൻഡറി ലെവൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സർകാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.

സർകാരിനെതിരെ കോടതിയലക്ഷ്യക്കേസ് നൽകിയ എട്ട് എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പി എസ് സുധീർ എതിർ സത്യവാങ്മൂലം സമർപിക്കാൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. കാസർകോട് പാലിയേറ്റീവ് കെയർ അപര്യാപ്തമാണെന്നും വസ്തുതകൾ പുറത്തുകൊണ്ടുവരാൻ എതിർ സത്യവാങ്മൂലം സമർപിക്കാൻ സമയം തേടിയിട്ടുണ്ടെന്നും കോടതി അത് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സർകാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Hospital, Health, Government, COVID-19, Endosulfan, Endosulfan-victim, Treatment, Court, Tata hospital cannot be palliative care centre for endosulfan patients now: Kerala govt tells SC.< !- START disable copy paste -->

إرسال تعليق