ക്വിസ് നമ്പര്‍ 1: ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം - കാസര്‍കോട് വാര്‍ത്ത മത്സരം

(www.kasargodvartha.com 06.08.2022) ഇന്നത്തെ ചോദ്യം:

ഏത് സമരമാണ് 'ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്‌സ്' എന്ന പേരില്‍ അറിയപ്പെടുന്നത്?
                      
News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 1: 75 Years of India's Independence - Kasargod Vartha Competition.

കാസര്‍കോട്ട് നടന്ന ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങള്‍:

കാടകം വന സത്യാഗ്രഹ സമരം

ബ്രിടീഷ് ഭരണത്തിനെതിരെ കാസര്‍കോട് ജില്ലയില്‍ നടന്ന പ്രധാന സമരങ്ങളിലൊന്നാണ് കാടകം വനസത്യാഗ്രഹം. ബ്രിടീഷ് ഭരണകൂടം നടപ്പാക്കിയ വനനിയമത്തിനെതിരെ ആയിരുന്നു സത്യാഗ്രഹം. കാറഡുക്ക, മുളയാര്‍, ഇരിയണ്ണി തുടങ്ങി വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ കാടകം എന്ന പ്രദേശത്ത് 1932 ഓഗസ്റ്റ് മാസത്തിലാണ് സത്യാഗ്രഹ സമരം ആരംഭിച്ചത്. 40 ദിവസത്തോളം സമരം നീണ്ടു നിന്നു.

ഗാന്ധിജിയെ 1932 ജനുവരിയില്‍ അറസ്റ്റ് ചെയ്യുകയും കോണ്‍ഗ്രസ് നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സമര രംഗത്തിറങ്ങിയത്. വനത്തിനുള്ളില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിക്കരുതെന്ന ബ്രീടീഷ് നിയമത്തെ എതിര്‍ത്ത് സമരക്കാര്‍ വനത്തിനുള്ളില്‍ കടന്ന് മരങ്ങള്‍ മുറിച്ചു. പ്രകോപിതരായ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദനം അഴിച്ചു വിട്ടു.

എവി കുഞ്ഞമ്പു, മഞ്ജുനാഥ ഹെഗ്‌ഡെ, കിഴക്കേ വളപ്പില്‍ കണ്ണന്‍, അഡ്വ. ഉമേശ് റാവു, നാരന്തട്ട കൃഷ്ണന്‍ നായര്‍ തുടങ്ങിയവരാണ് കാടകം വനസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്. പി കൃഷ്ണപിള്ള അടക്കമുള്ള നേതാക്കള്‍ സമരത്തിന് ഊര്‍ജം നല്‍കി കാടകത്ത് എത്തിയിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 1: 75 Years of India's Independence - Kasargod Vartha Competition.
< !- START disable copy paste -->

Post a Comment

أحدث أقدم