city-gold-ad-for-blogger
Aster MIMS 10/10/2023

Jagdeep Dhankhar | രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഉപരാഷ്ട്രപതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

Jagdeep Dhankhar | രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ധന്‍കറിന് 528 വോടുകള്‍ ലഭിച്ചപ്പോള്‍, പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത് 182 വോടുകളാണ് ലഭിച്ചത്. 15 വോടുകള്‍ അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട് വേണമെങ്കില്‍ വോടെടുപ്പിന് മുന്‍പ് തന്നെ 527 വോട് ധന്‍കര്‍ ഉറപ്പിച്ചിരുന്നു. 200 വോടുകള്‍ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാല്‍ അതുപോലും നേടാനായില്ല.

780 എംപിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട് ചെയ്തത്. അസുഖബാധിതര്‍ ആയതിനാല്‍ രണ്ട് ബിജെപി എംപിമാര്‍ വോട് ചെയ്തില്ല. സണ്ണി ഡിയോള്‍, സഞ്ജയ് ദോത്രെ എന്നിവരാണ് വോട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍.

36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ മാത്രമാണ് വോട് ചെയ്തത്. 34 എംപിമാര്‍ വോടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിര്‍ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട് ചെയ്തത്. അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.

രാജസ്താനിലെ ജുന്‍ജുനു ജില്ലയിലെ കിതാന എന്ന ചെറുഗ്രാമത്തില്‍ 1951-ല്‍ ജനിച്ച ജഗ്ദീപ് ധന്‍കര്‍ ചിറ്റോര്‍ഗഢിലെ സൈനിക് സ്‌കൂളിലാണ് സ്‌കൂള്‍വിദ്യാഭ്യാസം നേടിയത്. ഫിസിക്സിലും നിയമത്തിലും ബിരുദം സ്വന്തമാക്കി. രാജസ്താന്‍ ഹൈകോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ജനതാദള്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്.

രാജസ്താനിലെ ജുന്‍ജുനുവില്‍ നിന്ന് 1989-ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. 1989-'91 വരെ ലോക്‌സഭാംഗമായി. 1990-'91-ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. 1993മുതല്‍ 1998വരെ രാജസ്താന്‍ നിയമസഭാംഗവുമായിരുന്നു. കിഷന്‍ഗഢ് മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്. 2004-ല്‍ ബി ജെ പി യില്‍ ചേര്‍ന്നു. 2019 ജൂലൈ 30-നാണ് പശ്ചിമബംഗാള്‍ ഗവര്‍ണറായത്.

താരതമ്യേന സൗമ്യനായ കേസരിനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായായാണ് ജഗ്ദീപ് ധന്‍കര്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. തൃണമൂല്‍ സര്‍കാരിനെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും നിരന്തരം ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുകയെന്നതില്‍ ധന്‍കര്‍ ഒട്ടും അയവുകാട്ടിയില്ല.

ഭരണപരമായ വീഴ്ചകള്‍, പ്രോടോക്കോള്‍ ലംഘനങ്ങള്‍, ക്രമസമാധാനത്തകര്‍ച തുടങ്ങിയ വിഷയങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നിരത്തിക്കൊണ്ടുള്ള ട്വീറ്റുകളിലൂടെ ധന്‍കര്‍ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞ കാലമായിരുന്നു കൊല്‍കതയിലേത്.

Keywords: PM Modi congratulates Jagdeep Dhankhar on vice-presidential win, New Delhi, News, Politics, Top-Headlines, National.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL