കണ്ണൂര്‍: (www.kvartha.com) രാജ്യത്ത് രണ്ടാമതായി വാനര വസൂരി സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി. കണ്ണൂര്‍ സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പയ്യന്നൂര്‍ സ്വദേശിയായ പ്രവാസിയാണ് രോഗമുക്തി നേടിയത്.
എല്ലാ സാമ്പിളുകളും നെഗറ്റീവായെന്നും രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് സുപ്രണ്ട് ഡോ. സുദീപ് അറിയിച്ചു.
Keywords: Person who diagnosed with Monkey pox in Kannur recovered, Kannur, News, Health, Top-Headlines, Treatment, Kerala.
Post a Comment