city-gold-ad-for-blogger
Aster MIMS 10/10/2023

Murder case | പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ള അക്രമികളല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി; 'പിന്നില്‍ പ്രദേശവാസികള്‍'; കേസ് ഏറ്റെടുത്ത എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

മംഗ്‌ളുറു: (www.kasargodvartha.com) ബിജെപി നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ള അക്രമികളല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. കൊലയാളികള്‍ ഒരു സമുദായത്തില്‍പ്പെട്ടവരും കേരളത്തിലെ അതേ സമുദായത്തിലെ യുവാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുമായ പ്രദേശവാസികളാണെന്നും അദ്ദേഹം പറഞ്ഞു.
                
Murder case | പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ള അക്രമികളല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി; 'പിന്നില്‍ പ്രദേശവാസികള്‍'; കേസ് ഏറ്റെടുത്ത എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

'ഹലാല്‍ - ജട്ക വിവാദമാണ് കൊലപാതകത്തിന് കാരണം. കൂടാതെ മസ്ഊദിന്റെ കൊലപാതകവും പ്രതികാരത്തിന് കാരണമായി. മുഖ്യപ്രതികളില്‍ ഒരാള്‍ സുള്ള്യ സ്വദേശിയും മറ്റൊരാള്‍ ബെല്ലാരെ സ്വദേശിയുമാണെന്ന വിവരമുണ്ട്. അക്രമികള്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ ഉപേക്ഷിച്ച് വീടുകള്‍ പൂട്ടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചുറ്റിത്തിരിയുകയാണ്. ഇത് പൊലീസില്‍ നിന്നുള്ള വിവരമാണ്', മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടുമെന്ന് അരഗ സൂചന നല്‍കി. 'മതഭ്രാന്തന്മാരാണ് ഈ പ്രവൃത്തി നടത്തിയത്. പ്രതികള്‍ വിദേശരാജ്യങ്ങളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ കേരള രജിസ്‌ട്രേഷന്‍ ബൈകാണ് അക്രമികള്‍ ഉപയോഗിച്ചത്. കൊലപാതകത്തിന് ശേഷം കൊലയാളികള്‍ കേരളത്തിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പ്രവീണ്‍ നെട്ടാറു കേസ് സംസ്ഥാന സര്‍കാര്‍ എന്‍ഐഎയ്ക്ക് കൈമാറി. കേസ് ഏറ്റെടുത്ത എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ഐഎയുടെ പുതുതായി രൂപീകരിച്ച ബെംഗ്‌ളുറു യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുകയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈയാഴ്ച ന്യൂഡെല്‍ഹിയിലെ എന്‍ഐഎ പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസ് ബെംഗ്‌ളൂറിലെ കോടതിയിലേക്ക് മാറ്റും.

ജൂലൈ 26 ന് രാത്രിയാണ് ബെല്ലാരെ ഗ്രാമത്തില്‍ പ്രവീണ്‍ നെട്ടാറുരുവിനെ ഒരു സംഘം വെട്ടിക്കൊന്നത്. തന്റെ കോഴിക്കടയില്‍ നിന്ന് പോകുമ്പോള്‍ മോടോര്‍ സൈകിളിലെത്തിയ സംഘം ബിജെപി യുവ നേതാവിനെ ആക്രമിക്കുകയായിരുന്നു. ജൂലൈ 27 ന് പുലര്‍ചെ ബെല്ലാരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കര്‍ണാടകയിലെ ബിജെപി സര്‍കാര്‍ ജൂലൈ 29 ന് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തുടര്‍ന്നാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ശഫീഖ്, സകീര്‍, സദ്ദാം, ഹാരിസ് എന്നീ നാലുപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ല.

Keywords: News, National, Karnataka, Mangalore, Top-Headlines, BJP, Government, Investigation, Minister, Murder-case, Crime, Karnataka BJP Youth Leader Murder Case, NIA registers FIR in Karnataka BJP youth leader murder case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL