city-gold-ad-for-blogger
Aster MIMS 10/10/2023

Championship | ദേശീയ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാംപ്യൻഷിപിന് തുടക്കമായി; വലിയൊരു കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിൽ കാസർകോട്

കാസർകോട്: (www.kasargodvartha.com) 2022ലെ ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസിക് പവർലിഫ്റ്റിംഗ് ചാംപ്യൻഷിപിന് കാസർകോട് മുനിസിപൽ ടൗൺ ഹോളിൽ തുടക്കമായി. സംഘാടക സമിതി ചെയർമാൻ എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വിഎം മുനീർ സ്വാഗതം പറഞ്ഞു.
               
Championship | ദേശീയ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാംപ്യൻഷിപിന് തുടക്കമായി; വലിയൊരു കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിൽ കാസർകോട്

ഓഗസ്റ്റ് 14 വരെ നടക്കുന്ന ചാംപ്യൻഷിപ് കാസർകോട് നഗരസഭയും ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു വലിയ ദേശീയ കായിക മാമാങ്കത്തിന് കാസർകോട് ജില്ല സാക്ഷ്യം വഹിക്കുന്നത്. കേരളം ഉൾപെടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. 250 പുരുഷ താരങ്ങളും 160 വനിതാ താരങ്ങളും 100 ഒഫീഷ്യൽസും ഉൾപെടെ 510 പേരാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ചാംപ്യൻഷിപിനായി കാസർകോട്ട് എത്തിച്ചേർന്നത്.

സ്ക്വാട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് എന്നീ മൂന്ന് ഇനം മത്സരങ്ങളാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തുന്നവരായിരിക്കും മത്സരത്തിലെ വിജയി. മത്സരത്തിൽ വിജയിക്കുന്ന താരങ്ങൾ അടുത്ത ഏഷ്യൻ ചാംപ്യൻഷിപ്, കോമൺവെൽത് ഗെയിംസ്, വേൾഡ് ചാംപ്യൻഷിപ് എന്നീ അന്താരാഷ്ട്രാ മത്സരങ്ങൾക്കും യോഗ്യത നേടും.

ഉദ്‌ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, നഗരസഭാ കൗൺസിലർമാർ, അശ്‌റഫ് എടനീർ, പവർ ലിഫ്റ്റിംഗ് ഇൻഡ്യ പ്രസിഡന്റ് രാജേഷ് തിവാരി, സെക്രടറി പിജെ ജോസഫ് (അർജുന), സംസ്ഥാന പ്രസിഡന്റ് പിഎസ് ബാബു, സെക്രടറി വേണു ജി നായർ, ജുനൈദ് അഹ്‌മദ്‌ സംബന്ധിച്ചു. മത്സരങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ഏഴ് മണിക്ക് സമാപിക്കും. ബുധനാഴ്ച മുനിസിപൽ ടൗൺ ഹോൾ പരിസരത്ത് സംഘാടക സമിതി ചെയർമാൻ എൻഎ നെല്ലിക്കുന്ന് എംഎൽഎ പതാക ഉയർത്തി. ഇതിന് മുന്നോടിയായി കാസർകോട് നഗരത്തിൽ മാർച് പാസ്റ്റും സംഘടിപ്പിച്ചിരുന്നു.

Keywords: National Classic Powerlifting Championship begun, Kerala, kasaragod, news, Top-Headlines, N.A.Nellikunnu, Secretary, MLA, Flag, Powerlifting Championship.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL