Join Whatsapp Group. Join now!
Aster MIMS 10/10/2023

Electrocuted | 'മദ്യപാനത്തിനിടെ തര്‍ക്കം; സഹോദരനെ വെട്ടിപ്പരിക്കേല്‍പിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഷോകേറ്റ് മരിച്ചു'

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Pathanamthitta,news,Top-Headlines,Police,hospital,Kerala,
തിരുവല്ല: (www.kvartha.com) മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോകേറ്റ് മരിച്ചനിലയില്‍. പെരിങ്ങര ചിറയില്‍ വീട്ടില്‍ സന്തോഷ് (43) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ സഹോദരന്‍ സജീവിനെ (39) ആണ് സന്തോഷ് വെട്ടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയായിരുന്നു സംഭവം. 

തുടര്‍ന്ന് വെട്ടുകത്തി ഉപേക്ഷിച്ച് സംഭവ സ്ഥലത്തുനിന്ന് ഓടിയ സന്തോഷ് തൊട്ടടുത്തുള്ള പഞ്ചായത് ഓഫിസിന്റെ മതില്‍ ചാടിക്കടന്നു. മതിലിനോട് ചേര്‍ന്നുണ്ടായിരുന്ന എര്‍ത് കമ്പിയില്‍ തട്ടിയാണ് ഷോകേറ്റതെന്ന് സംശയിക്കുന്നു. കനത്ത മഴമൂലം പഞ്ചായത് ഓഫിസിലും പരിസരത്തും വെള്ളം കയറിക്കിടക്കുകയായിരുന്നു.

Man electrocuted to death, Pathanamthitta, News, Top-Headlines, Police, Hospital, Kerala
 
രക്ഷാപ്രവര്‍ത്തനം നടത്തിയ അയല്‍വാസി അനീഷിനും നേരിയ തോതില്‍ വൈദ്യുതാഘാതമേറ്റിരുന്നു. സന്തോഷിനെ വെള്ളത്തില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് വെട്ടേറ്റ സജീവിനെ അയല്‍വാസികളെത്തി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Man electrocuted, Pathanamthitta, News, Top-Headlines, Police, Hospital, Kerala.

Post a Comment