Body Found | കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍: (www.kasargodvartha.com) ജില്ലയുടെ മലയോര മേഖലയില്‍ നാലിടത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച് സിയിലെ നഴ്‌സ് നദീറയുടെ മകള്‍ രണ്ടര വയസുകാരി നുമ തസ്ലീനയുടെയും താഴെ വെള്ളറയിലെ രാജേഷി(40)ന്റെയും മൃതദേഹമാണ് ലഭിച്ചത്. 

രാവിലെ ഏഴേമുക്കാലോടെയാണ് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി 10 മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ മാതാവിന്റെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നുവെന്നാണ് വിവരം.

           

news,Kerala,State,Kannur,Top-Headlines,Trending,Rain,Dead body,Death,Child,fire force, Kannur: Body of two-and-half-year-old girl missing in landslide foundnews,Kerala,State,Kannur,Top-Headlines,Trending,Rain,Dead body,Death,Child,fire force, Kannur: Body of two-and-half-year-old girl missing in landslide found

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വെളളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിന്റെ പിന്‍ഭാഗത്തേക്ക് വന്ന അമ്മയും മകളും ഒഴുക്കില്‍പെടുകയായിരുന്നു. ഇതിനിടെ നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ടു ഒഴുക്കില്‍പെട്ടു പോവുകയായിരുന്നുവെന്നാണ് വിവരം. നദീറയെയും മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൊളക്കാട് കുടുംബക്ഷേമകേന്ദ്രത്തിലെ നഴ്സാണ് സമീറിന്റെ ഭാര്യയും ചെങ്ങന്നൂര്‍ സ്വദേശിനിയായ നദീറ. കഴിഞ്ഞ കുറച്ചുകാലമായി കൊളക്കാട് താമസിച്ചുവരികയാണ്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

പൂളക്കുറ്റിമേലെ വെളളറയില്‍ ഉരുള്‍പൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശമുണ്ടായി. വെളളറയില്‍ ഒരുവീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന വെള്ളറയിലെ മണ്ണാലി ചന്ദ്രനായി (55)തെരച്ചില്‍ നടത്തിവരികയാണ്. ചന്ദ്രന്റെ വീട് പൂര്‍ണമായും ഒഴുകി പോയിരുന്നു. ഇയാളുടെ മകന്‍ റിവിനെ(22) അഗ്നിരക്ഷാസേന ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. കാണാതായ കണ്ടെത്തുന്നതിനുള്‍പെടെ സൈന്യത്തിന്റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.

പലയിടത്തും വെള്ളം കയറി. കാണാതായ ഒരാളുടെ വീട് പൂര്‍ണമായും ഒഴുകി പോയി. കണ്ണൂര്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി ഒരു സര്‍വീസ് സെന്ററിലെ വാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവിനിന്റെ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഒലിച്ചു പോയതായി ഡയറക്ടര്‍ സന്തോഷ് അറിയിച്ചു.

തലശേരി, മാനന്തവാടി അന്തര്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഏലപ്പീടിക കണ്ടംതോട് ഉരുള്‍പൊട്ടലില്‍ ഒരുകുടുംബം പൂര്‍ണമായും ഒറ്റപ്പെട്ടു. കോളയാട് ചെക്കേരി പൂളക്കുണ്ടിലും തുടിയാടിലും ഉരുള്‍പൊട്ടി ചെക്കേരികണ്ടത്തില്‍ ഭാഗങ്ങളില്‍ വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായി. നെടുംപൊയില്‍ടൗണില്‍ പൂര്‍ണമായും വെള്ളം കയറി. കൊമ്മേരി, കറ്റിയാട്, പുന്നപ്പാലം, ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാര്‍പിച്ചു. 

തൊണ്ടിയില്‍ ടൗന്‍ പൂര്‍ണമായും വെള്ളത്തിലായി. ഈഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി. 20 ഓളം കടകള്‍ പൂര്‍ണമായും വെള്ളം കയറി നശിച്ചു. പേരാവൂര്‍, ഇരിട്ടി, കൂത്തുപറമ്പഭാഗങ്ങളില്‍ രാത്രി വൈകിയും അഗ്നിരക്ഷാ സേന എത്തിയെങ്കിലും വൈദ്യുതിബന്ധം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

Keywords: news,Kerala,State,Kannur,Top-Headlines,Trending,Rain,Dead body,Death,Child,fire force, Kannur: Body of two-and-half-year-old girl missing in landslide found 

Post a Comment

Previous Post Next Post