city-gold-ad-for-blogger
Aster MIMS 10/10/2023

Driver remanded | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അശ്ലീല വീഡിയോ ചാറ്റ്'; ഗുഡ്സ് ഓടോറിക്ഷ ഡ്രൈവർ റിമാൻഡിൽ

പയ്യന്നൂർ:  (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അശ്ലീല വീഡിയോ ചാറ്റ് നടത്തിയെന്ന പരാതിയിൽ  കാസർകോട് സ്വദേശിയായ യുവാവിനെ പയ്യന്നൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കി. ഇയാളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭിജിതിനെ (24) യാണ് അറസ്റ്റ് ചെയ്തത്.

Driver remanded | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അശ്ലീല വീഡിയോ ചാറ്റ്'; ഗുഡ്സ് ഓടോറിക്ഷ ഡ്രൈവർ റിമാൻഡിൽ

പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി അയച്ചു കൊടുക്കുകയും ചെയ്‌തെന്ന് കേസിലാണ് പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സൈബർ സെലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്

ഫോൺ പരിശോധിച്ചപ്പോൾ യുവാവ് നിരവധി പെൺകുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യുകയും അതിന്റെ  സ്ക്രീൻ റെകോർഡ് ചെയ്തതായും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പയ്യന്നൂർ അഡീഷണൽ എസ്ഐ കെ വി മുരളി, എ എസ് ഐ അബ്ദുർ റഊഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജു മോഹൻ, കൺട്രോൾ റൂം ഡ്രൈവർ സിപിഒ വിശ്വനാഥൻ എന്നിവരും  എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Keywords:  'Indecent video chat with minor girl'; Goods autorickshaw driver remanded, Kerala, Payyannur, News, Top-Headlines, Remand, Auto Driver, Girl, Kasaragod, Arrest, Court, Police Station, Social-Media, Investigation.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL