city-gold-ad-for-blogger
Aster MIMS 10/10/2023

Need Your Help | അപൂർവ രോഗം ബാധിച്ച നിർധന കുടുംബത്തിലെ 6 വയസുകാരി സുമനസുകളുടെ കാരുണ്യം തേടുന്നു; കളിചിരിയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കൈകോർക്കാം

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com)
വേദനയില്ലാതെ കൊച്ചുപെൺകുട്ടിക്ക് കളിച്ച് പഠിച്ച് വളരാൻ സുമനസുകളുടെ കാരുണ്യം വേണം. വെള്ളരിക്കുണ്ട് താലൂക് പരിധിയിലെ നിർധന കുടുംബത്തിലെ ദമ്പതികൾ ഏക മകളുടെ കളിചിരികണ്ട് വേദനയില്ലാതെ വളരുന്നത് കാണാനാണ് സുമനസുകളുടെ കനിവ് തേടുന്നത്. ആറുവയസ് പൂർത്തിയായ പെൺകുട്ടിയെ അപൂർവ രോഗമാണ് വേട്ടയാടുന്നത്.

പ്രായം വച്ചു നോക്കിയാൽ കളിച്ചും കഥപറഞ്ഞും ചിരിച്ചും ചിത്രം വരച്ചും, പാട്ടുപാടിയും കൂട്ടുകൂടിയും പെൺകുട്ടി ഇപ്പോൾ രണ്ടാം ക്ലാസിൽ എത്തേണ്ടതാണ്. എന്നാൽ തന്നിലെ ആരോരുമറിയാത്ത രോഗം കാരണം ഇപ്പോഴും അംഗണവാടിയിൽ തന്നെ കഴിയാൻ ഈ പൊന്നു മോൾ വിധിക്കപ്പെട്ടിരിക്കുകയാണ്.
 
Need Your Help | അപൂർവ രോഗം ബാധിച്ച നിർധന കുടുംബത്തിലെ 6 വയസുകാരി സുമനസുകളുടെ കാരുണ്യം തേടുന്നു; കളിചിരിയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കൈകോർക്കാം

 
കഴിഞ്ഞ നാലു വർഷമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സതേടുന്ന പെൺകുട്ടി അംഗണവാടിയിലെ കൊച്ചു കൂട്ടുകാർക്കൊപ്പമാണ് തന്നിലെ വേദന മറക്കുന്നത്. ജനിച്ചു ആറു മാസം പ്രായമാകുമ്പോഴാണ് അപൂർവ രോഗം പിടികൂടിയത്.

വിട്ടു മാറാത്ത പനിയായിരുന്നു രോഗ ലക്ഷണം.. പനിക്കൊപ്പം ശരീരത്തിൽ കുമിളകൾ കൂടി കണ്ടു തുടങ്ങിയതോടെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടു പോയി. ആദ്യം വെള്ളരിക്കുണ്ടിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലും കാണിച്ചു. കുറവ് തോന്നാത്തതിനാൽ മംഗ്ളൂറിലെ ആശുപത്രിയിലേക്കും മാറ്റി. അവിടെ നിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

പനിക്കുമ്പോൾ ശരീരം തടിച്ചു വീർക്കുന്ന അപൂർവരോഗമാണ് പിടിപ്പെട്ടിരിക്കുന്നത്. മാത്രമല്ല കൈകാലുകൾ മരവിക്കുകയും ശരീരം ചുരുങ്ങുകയും ചെയ്യും. വളരെ അപൂർവം കുട്ടികളിൽ മാത്രം കാണുന്ന രോഗമാണ് പിടിപ്പെട്ടിരിക്കുന്നതെന്നും എത്രകാലം ചികിത്സ തുടരണമെന്ന് പറയാൻ സാധിക്കില്ലെന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു.

ഇത് വരെ പത്ത്‌ ലക്ഷം രൂപ ചികിത്സയ്ക്കായി മാതാപിതാക്കൾ ചിലവഴിച്ചു. വീട്ടിലെ കാലാവസ്ഥയിൽ കുട്ടി തണുത്തു വിറയ്ക്കുന്നതിനാൽ ഇപ്പോൾ വാടക വീട് തരപ്പെടുത്തിയാണ് കുട്ടിയെ പരിചരിക്കുന്നത്.

മാസത്തിൽ ഒരുതവണയാണ് ചികിത്സയ്ക്കായി മകളെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടത്. ഒരു ഇൻജക്ഷന് 17000 രൂപയാണ് ചിലവ്. യാത്രാചിലവും മറ്റും കൂടി 20,000 രൂപയോളം ഓരോ മാസം ഈ നിർധനകുടുംബം മകളുടെ ചികിത്സയ്ക്കായി കണ്ടെത്തണം. അടുത്ത തവണപോയാൽ എംആർഐ സ്‌കാനിങ്ങ് ഉൾപെടെയുള്ളവ നടത്തണം. ആറുവയസുകാരിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനു വേണ്ടി ചികിത്സാ സഹായ കമിറ്റി എസ് ബി ഐയുടെ വെള്ളരിക്കുണ്ട് ശാഖയിൽ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Account Number: 00000041163788589
Bank: State Bank Of India, Vellarikundu Branch
IFSC Code: SBIN0071104
UPI ID: 9745076909@SBI

Keywords:  Vellarikundu, Kasaragod, Kerala, News, Top-Headlines, Treatment, Help, Helping hands, Girl, Hospital, Family of ailing girl seeks financial help. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL