city-gold-ad-for-blogger
Aster MIMS 10/10/2023

Police Project | ജില്ലാ പൊലീസ് മേധാവിയുടെ 'ക്ലീൻ കാസർകോട് വൻ' വിജയത്തിലേക്ക്; ഒരു മാസത്തിനുള്ളിൽ 80 ലധികം മയക്കുമരുന്ന് കേസുകൾ; 100 ലധികം പേർ അഴിക്കുള്ളിലായി; ജനങ്ങളുടെ സഹകരണം ഇനിയും ഉണ്ടാകണമെന്ന് ഡോ. വൈഭവ് സക്സേന

കാസർകോട്: (www.kasargodvartha.com) ജില്ലാ പൊലീസ് ചീഫിൻ്റെ ക്ലീൻ കാസർകോട് വൻ വിജയത്തിലേക്ക് നീങ്ങുന്നു. മയക്കുമരുന്ന് സംഘങ്ങളുടെ വേരറുക്കാനുള്ള പോരാട്ടത്തിൽ 80 ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും 100 ലധികം പേരെ ഇതിനകം തന്നെ അഴിക്കുള്ളിലാക്കാനും കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാസർകോട് വാർത്തയോട് പറഞ്ഞു.
  
Police Project | ജില്ലാ പൊലീസ് മേധാവിയുടെ 'ക്ലീൻ കാസർകോട് വൻ' വിജയത്തിലേക്ക്; ഒരു മാസത്തിനുള്ളിൽ 80 ലധികം മയക്കുമരുന്ന് കേസുകൾ; 100 ലധികം പേർ അഴിക്കുള്ളിലായി; ജനങ്ങളുടെ സഹകരണം ഇനിയും ഉണ്ടാകണമെന്ന് ഡോ. വൈഭവ് സക്സേന

നീലേശ്വരത്ത് വ്യാഴാഴ്ച രാത്രി വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെപി ശ്രീഹരി എസ്ഐ, കെ ശ്രീജേഷ് എന്നിവരുടെയും നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്ത് നടത്തിയ റെയിഡിലാണ് ഇനോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ജില്ലയിലെ നിസാം എ (32), മുഹമ്മദ്‌ ത്വാഹ ടി (20) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് ചീഫിനും സംഘത്തിനും കൃത്യമായ രഹസ്യവിവരങ്ങൾ ലഭിച്ചു വരുന്നത് ക്ലീൻ കാസർകോടിൻ്റെ വിജയം എളുപ്പമാക്കുന്നു. എസ്പിയുടെയും ഡിവൈഎസ്പിമാരുടെയും സ്ക്വാഡ് അംഗങ്ങൾ താഴെ തട്ടിൽ നിന്നും ശേഖരിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ വിരങ്ങൾ മയക്കുമരുന്ന് വേട്ടയ്ക്ക് കൃത്യത നൽകി വരുന്നു. ഒപ്പം പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളും സഹകരണവുമാണ് പദ്ധതി വൻ വിജയമാകാൻ കാരണമെന്ന് പൊലീസ് മേധാവി പറഞ്ഞു.

സ്കൂൾ, കോളജ് വിദ്യാർഥികളടക്കം മയക്കുമരുന്നിനടമകളാകുന്നുവെന്നതും ഇത് ഉണ്ടാക്കുന്ന സാമൂഹ്യമായ പ്രത്യാഘാതവും തിരിച്ചറിഞ്ഞാണ് ക്ലീൻ കാസർകോടുമായി രംഗത്തിറങ്ങാൻ ജില്ലാ പൊലീസ് ചീഫിന് പ്രേരണയായത്. പല കുറ്റകൃത്യങ്ങളുടെയും മുഖ്യഘടകമായി മാറുന്നത് മയക്കുമരുന്ന് ഉപയോഗമാണെന്ന് പൊലീസ് ചീഫ് പറഞ്ഞു. പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തന്നെ നേരിട്ട് അറിയിക്കാമെന്നും വിവരം നൽകുന്നവരെ കുറിച്ച് എല്ലാ കാര്യവും രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലീൻ കാസർകോട് കൃത്യമായി നടപ്പിലാക്കുന്നതിന് എല്ലാ ദിവസവും ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആശയ വിനിമയം നടത്തുകയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ടീം വർകിലൂടെയാണ് സേന നീങ്ങുന്നതെന്നും വൈഭവ് സക്സേന പറഞ്ഞു.

Keywords:  Kasaragod, Kerala, News, Top-Headlines, Police, Case, Drugs, Nileshwaram, Kanhangad, School, College, District police chief's 'clean Kasaragod' become huge success. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL