Join Whatsapp Group. Join now!
Aster MIMS 10/10/2023

Collector visits | വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ദുരിതപര്‍വം കാണാന്‍ ഒടുവില്‍ ജില്ലാകലക്ടര്‍ ചുള്ളിയില്‍ എത്തി; സന്ദര്‍ശനം മന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന്; അഹ്മദ് ദേവര്‍കോവില്‍ തിങ്കളാഴ്ച ദുരന്ത മേഖലയിലെത്തും

District collector finally visits to Chulli to see the disaster, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) രണ്ടു ദിവസം മുന്‍പ് വെസ്റ്റ് എളേരിയില്‍ എത്തി പ്രകൃതിദുരന്തം ഉണ്ടായ ബളാല്‍ പഞ്ചായത്തിലെ ചുള്ളി യില്‍ സന്ദര്‍ശനം നടത്താതെ മടങ്ങിയ ജില്ലാ ഭരണാധികാരിയുടെ നടപടി വിവാദമായതിന് പിന്നാലെ ഞായറാഴ്ച രാവിലെ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ചുള്ളിയിലെ ദുരിതാശ്വാസക്യാമ്പില്‍ എത്തി.
               
News, Kerala, Kasaragod, Top-Headlines, District Collector, Minister, Rain, Government, Vellarikundu, Visits, District collector finally visits to Chulli to see the disaster.

വെള്ളരിക്കുണ്ട് തഹസില്‍ ദാര്‍ പി വി മുരളി, ബളാല്‍ വിലേജ് ഓഫീസര്‍ എന്നിവര്‍ ഒപ്പം ഉണ്ടായെങ്കിലും സ്ഥലം പഞ്ചായത് പ്രസിഡന്റി നെ കലക്ടറുടെ ദുരിതാശ്വാസക്യാമ്പിലെ സന്ദര്‍ശനം അറിയിച്ചില്ലെന്ന ആരോപണം ഉയര്‍ന്നു.

ശക്തമായ മഴ ഇപ്പോഴും തുടരുമ്പോള്‍ സ്വന്തം വീടുകളിലേക്ക് എന്ന് മടങ്ങാന്‍ കഴിയും എന്ന ആശങ്കയില്‍ കഴിയുന്ന 18 കുടുംബങ്ങളെ കാണാന്‍ വേണ്ടിയാണ് കലക്ടര്‍ എത്തിയത്. എന്നാല്‍ സന്ദര്‍ശനം അതിരാവിലെ യായി പോയി. പത്തു മണിയോടെ 50 ഓളം പേര്‍ കഴിയുന്ന ചുള്ളി ദുരിതാശ്വാസക്യാമ്പില്‍ ഏതാനും മിനിറ്റുകള്‍ നേരം മാത്രമായിരുന്നു കലക്ടറുടെ സന്ദര്‍ശനം.

പ്രഭാത ഭക്ഷണം കഴിച്ചോ എന്ന ഒരു ലഘുചോദ്യം മാത്രം ഉന്നയിച്ച ജില്ലാകലക്ടര്‍ ആരുടെയും പരാതിയോ പരിഭവങ്ങളോ കേള്‍ക്കാന്‍ നിന്നില്ല. കാസര്‍കോട് ജില്ലയിലെ ഏകദുരിതാശ്വാസ ക്യാമ്പാണ് ചുള്ളിയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയുടെ ചുമതലവഹിക്കുന്ന മന്ത്രി അഹമദ് ദേവര്‍ കോവില്‍ ഈവഴിക്ക് വന്നിട്ടേ ഇല്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.

മന്ത്രിയുടെ ശ്രദ്ധയില്‍ ചുള്ളിയിലെ പ്രകൃതിദുരന്തം വേണ്ട ഗൗരവത്തില്‍ ജില്ലാ ഭരണാധികാരികള്‍ അറിയിച്ചിട്ടില്ലെന്നും അടുത്ത ദിവസം മന്ത്രി അഹമദ് ദേവര്‍കോവില്‍ ചുള്ളി അടക്കമുള്ള പ്രകൃതി ദുരിത മേഖലകള്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി അഹമദ് ദേവര്‍ കോവിലിന്റ ഓഫീസ് അറിയിച്ചു.

വെസ്റ്റ് എളേരി പഞ്ചായതില്‍ സന്ദര്‍ശനം നടത്തി ബളാല്‍ പഞ്ചായതിലെ ദുരിതാശ്വാസക്യാമ്പോ പ്രകൃതി ദുരിത മേഖലയോ കാണാതെ മടങ്ങിയ തിനെ കുറിച്ച് കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട് ചെയ്തിരുന്നു. വാര്‍ത്ത മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ പ്പെടുകയും അടിയന്തിരമായി ചുള്ളി യിലെ ദുരിതാശ്വാസക്യാമ്പ് അടക്കം സന്ദര്‍ശിച്ചു റിപോര്‍ട് നല്‍കാന്‍ മന്ത്രി ജില്ലാ കലക്റ്റര്‍ക്ക് നിര്‍ദേശം നല്‍കു കയുമായിരുന്നു.

ഇതേ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ടാരി രണ്‍ വീര്‍ ചന്ദ് ഞായറാഴ്ച രാവിലെ തിരക്കിട്ട് ചുള്ളിയില്‍ എത്തിയത്. മന്ത്രി തിങ്കളാഴ്ച ദുരന്തമേഖല സന്ദര്‍ശിക്കുമെന്നാണ് വിവരം.

Keywords: News, Kerala, Kasaragod, Top-Headlines, District Collector, Minister, Rain, Government, Vellarikundu, Visits, District collector finally visits to Chulli to see the disaster.
< !- START disable copy paste -->

Post a Comment